❝തകർപ്പൻ ഹാട്രിക്കോടെ പുതിയ സീസണ് തുടക്കം കുറിച്ച് ഹാലൻഡ്❞

പുതിയ സീസൺ ഗംഭീരമായി തുടങ്ങിയിരിക്കുകയാണ് ഹാളണ്ടും ഡോർട്മുണ്ടും. ഇന്നലെ നടന്ന ജർമ്മൻ കപ്പിൽ നടന്ന മത്സരത്തിൽ വെഹൻ വെസ്ബൈഡനെ നേരിട്ട ഡോർട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. മൂന്നു ഗോളുകളും നേടിയത് ഹാളണ്ടായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടർച്ചയായെന്നാണമായിരുന്നു ഈ സീസണിലും നോർവീജിയൻ സൂപ്പർ താരത്തിന്റെ ആദ്യ മത്സരം.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ തന്റെ ആദ്യ സീസണിൽ 41 കളികളിൽ 41 ഗോളുകളാണ് ഹാലാൻഡ് നേടിയത്.ബുണ്ടസ് ലീഗയിൽ മൂന്നാം സ്ഥാനം നേടുകയും ഡിഎഫ്ബി പൊക്കൽ നേടുകയും ചെയ്തു.മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ തന്നെ ഹാളണ്ട് സീസണിലെ തന്റെ ആദ്യ ഗോൾ നേടി. റിയുസിന്റെ പാസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ ഗോൾ. പിന്നാലെ ഒരു പെനാൾട്ടിയിൽ നിന്ന് ഹാളണ്ട് രണ്ടാം ഗോളും നേടി. 31ആം മിനുട്ടിൽ ആയിരുന്നു പെനാൾട്ടി ഗോൾ.രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടിയ ഹാലൻഡ് അതിനു മുൻപ് ചെയ്‌ത പ്രവൃത്തി രസകരമായിരുന്നു. പെനാൽറ്റി ബോക്‌സിൽ ഗോൾകീപ്പറുടെ ഫൗളിൽ വീണ താരം പെനാൽറ്റി റഫറി വിളിച്ച ഉടനെ വീണിടത്തു നിന്നും എഴുന്നേൽക്കാതെ പുഷ് അപ്പ് എടുക്കുകയായിരുന്നു. അതിനു ശേഷം താരം സ്പോട്ടിൽ നിന്നും ഗോൾ കണ്ടെത്തുകയും ചെയ്‌തു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഹാളണ്ട് ഹാട്രിക്ക് പൂർത്തിയാക്കി. യുവതാരം റെയ്ന ആണ് ഹാളണ്ടിന്റെ മൂന്നാം ഗോൾ ഒരുക്കിയത്. ഈ സമ്മറിൽ നിരവധി ക്ലബുകളുടെ ഓഫറുണ്ടായിട്ടും ഡോർട്മുണ്ട് വിടാതിരുന്ന താരം ആദ്യത്തെ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിയത് ജർമൻ ക്ലബിന്റെ ആരാധകർക്ക് പ്രതീക്ഷയാണ്. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്താണ് ഡോർട്ട്മുണ്ട് ബുണ്ടസ് ലീഗയിൽ ഫിനിഷ് ചെയ്തത്. ഈ സീസണിൽ ബയേൺ മ്യൂണിക്കിന് കിരീട പോരാട്ടത്തിൽ വലിയ വെല്ലിവിളി ഉയർത്താൻ തന്നെയാണ് 21 കാരൻ സ്‌ട്രൈക്കറും ഡോർട്ട്മുണ്ടും ലക്ഷ്യമിടുന്നത്.

സൂപ്പർ താരം സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയെങ്കിലും പകരമായി യൂറോ കപ്പിൽ തിളങ്ങിയ പിഎസ് വി യുടെ ഡച്ച് വിങ്ങർ മലേൻ ഡോർട്ട്മുണ്ട് ടീമിലെത്തിച്ചിരിക്കുകയാണ്.ഈ സീസണിൽ ട്രാൻസ്ഫർ വിൻഡോയിൽ ഹാലാൻഡുമായി ബന്ധപ്പെട്ട്ധാരാളം അഭ്യൂഹങ്ങൾ പരന്നിരുന്നു. റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള പല വമ്പന്മാരും താരത്തിനായി ശ്രമം നടത്തിയിരുന്നു. 100 മില്യൺ ഡോളറിൽ കൂടുതലുള്ള തുകക്ക് ചെൽസി വലിയ ബിഡ് വെച്ചിട്ടും താരത്തിന്റെ വിട്ടുകൊടുക്കാൻ ഡോർട്ട്മുണ്ട് തയ്യാറായിരുന്നില്ല.

Rate this post