മെസ്സിയുടെ കരാറിന്റെ കാര്യം എന്തായി?പുതിയ അപ്ഡേറ്റ് നൽകി ലൂയിസ് കാംപോസ്

ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഈ കരാർ പുതുക്കാൻ ഇതുവരെ പിഎസ്ജിക്ക് സാധിച്ചിട്ടില്ല.നിലവിൽ മെസ്സിക്ക് മറ്റേത് ക്ലബ്ബുമായി ചർച്ചകൾ നടത്താനും അവരുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനും സാധിക്കും.

പക്ഷേ ഇതൊന്നും മെസ്സി ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് തന്നെയാണ് ഏറ്റവും പുതിയ വിവരങ്ങൾ.മെസ്സി ക്ലബ്ബുമായി കരാർ പുതുക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അതിന്റെ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങൾ ഇപ്പോൾ ക്ലബ്ബിന്റെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാംപോസ്‌ പറഞ്ഞിട്ടുമുണ്ട്.

ലയണൽ മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് കാംപോസ്‌ പറഞ്ഞിട്ടുള്ളത്.മെസ്സി പിഎസ്ജിയിൽ തന്നെ തുടരണം എന്നുള്ള ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഫ്രഞ്ച് മീഡിയ ഔട്ട്ലെറ്റായ ടെലിഫൂട്ടുമായി സംസാരിക്കുന്ന വേളയിലാണ് കാംപോസ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

‘ഇപ്പോൾ ഞങ്ങൾ കോൺട്രാക്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.മെസ്സി ക്ലബ്ബിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.ആ ആഗ്രഹം എനിക്ക് മറച്ചുവെക്കാനാവില്ല.അദ്ദേഹം ഞങ്ങളോടൊപ്പം തുടരുകയാണെങ്കിൽ ഞാൻ വളരെയധികം സന്തോഷവാനായിരിക്കും.ലയണൽ മെസ്സിയെ നിലനിർത്തുക എന്നുള്ളതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം.ആ ലക്ഷ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ഞങ്ങൾ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുകയാണ് ‘ഇതാണ് ലൂയിസ് കാമ്പോസ്‌ പറഞ്ഞിട്ടുള്ളത്.

ആദ്യ സീസണിൽ പിഎസ്ജിയിൽ ഒരുപാട് വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നു.പക്ഷേ ഈ സീസണിൽ കാര്യങ്ങൾ അങ്ങനെയല്ല.മെസ്സി എല്ലാ വിമർശകരുടെയും വായ അടപ്പിച്ചു കളഞ്ഞു.24 മത്സരങ്ങളിൽ നിന്ന് ആകെ 29 ഗോൾ കോൺട്രിബ്യൂഷൻ നേടാൻ ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.