‘അലി അൽ ബുലൈഹി റഫറിക്ക് മുന്നിൽ അഭിനയിക്കുകയായിരുന്നു’ : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെഡ് കാർഡ് തീരുമാനത്തെ വിമർശിച്ച് അൽ നാസർ കോച്ച് | Cristiano Ronaldo
അൽ ഹിലാലിനെതിരെയുള്ള സൗദി കപ്പ് സെമിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് കൊടുത്തത് അന്യായമാണെന്ന് അൽ നാസർ ബോസ് ലൂയിസ് കാസ്ട്രോ.സൗദി കപ്പിൽ അൽ നാസറിൻ്റെ 1-2 തോൽവിക്ക് ശേഷം മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളെ കാസ്ട്രോ വിമർശിച്ചിരുന്നു.റഫറിയുടെയും റൊണാൾഡോയുടെയും മുന്നിലാണ് അലി അൽ ബുലൈഹി അഭിനയിച്ചത്, ആ തീരുമാനം തെറ്റായിരുന്നു. റൊണാൾഡോയെ മത്സരത്തിൽ നിന്ന് പുറത്താക്കാൻ കാരണമായ ഒന്നും താൻ കണ്ടില്ലെന്ന് കാസ്ട്രോ വിശദീകരിച്ചു.
“ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെഡ് കാർഡിനെക്കുറിച്ച് ഞാൻ സംസാരിക്കില്ല, കാരണം പുറത്താക്കപ്പെടാൻ യോഗ്യമായ ഒന്നും അദ്ദേഹം ചെയ്തതായി ഞാൻ കാണുന്നില്ല,” കാസ്ട്രോ പറഞ്ഞു.ആദ്യ പകുതിയിൽ ഒരു ഓഫ്‌സൈഡ് കാരണം ഗോൾ അനുവദിക്കാത്തതിനെ തുടർന്ന് പോർച്ചുഗീസ് താരം റഫറിയുമായി കടുത്ത വാഗ്വാദത്തിൽ ഏർപ്പെട്ടതോടെ റൊണാൾഡോക്ക് മഞ്ഞ കാർഡ് ലഭിച്ചിരുന്നു.രണ്ടാം പകുതിയിൽ, 86-ാം മിനിറ്റിൽ അൽ ഹിലാൽ ഡിഫൻഡർ അൽ-ബുലൈഹിയെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു.
🚨🎙 Luis Castro: “Cristiano Ronaldo is being provoked intentionally on several occasions this season.” pic.twitter.com/2HAmJQpRNO
— TCR. (@TeamCRonaldo) April 8, 2024
കളിക്കിടെയുള്ള ആക്രമണത്തിനും പെരുമാറ്റത്തിനും താരത്തിന് രണ്ട് മത്സരങ്ങളുടെ സസ്പെൻഷൻ നൽകാനുള്ള സാധ്യതയുണ്ട്. റൊണാൾഡോ തൻ്റെ ബുക്കിംഗിന് പിഴയായി 10,000 മുതൽ 20,000 റിയാൽ വരെ പിഴ അടയ്‌ക്കേണ്ടി വരും.അൽ ഫഹ്യയ്ക്കും അൽ ഖലീജിനുമെതിരായ അൽ-നാസറിൻ്റെ മത്സരങ്ങളിൽ റൊണാൾഡോക്ക് കളിക്കാൻ സാധിക്കില്ല.”അൽ ഹിലാൽ ഡിഫൻഡർ തൻ്റെ മുഖത്ത് അടിച്ചതായി നടിച്ചു, അത് അവൻ്റെ ഭാഗത്തുനിന്ന് ഒരു നാടകമായിരുന്നു, കോൺടാക്റ്റ് ചെറുതായിരുന്നു, അവർ റൊണാൾഡോയുടെ പ്രകോപനം മുതലെടുത്തു,” അദ്ദേഹം പറഞ്ഞു.
🚨🎙 Luis Castro:
— TCR. (@TeamCRonaldo) April 8, 2024
“Cristiano sent off? The opponent's players continue 'acting' to provoke our players.” 🎭 pic.twitter.com/YwYtPURt8v
ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാൻ VAR ഇടപെടൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും അൽ നാസർ ബോസ് കൂട്ടിച്ചേർത്തു. “VAR റഫറി പ്രധാന റഫറിയെ വിളിക്കേണ്ടതായിരുന്നു, ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. സെമി വിജയിച്ച അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് ഫൈനലിൽ കടന്നു.ഏപ്രിൽ 11ന് നടന്ന ഫൈനലിൽ അൽ ഇത്തിഹാദിനെ 4-1ന് പരാജയപ്പെടുത്തി അവർ കിരീടം സ്വന്തമാക്കി.അൽ നാസറിനെ സംബന്ധിച്ചിടത്തോളം, അവർ അടുത്തതായി ഏപ്രിൽ 19 ന് സൗദി പ്രോ ലീഗിൽ അൽ ഫൈഹയ്‌ക്കെതിരെ മത്സരിക്കും. നിലവിൽ 21 മത്സരങ്ങളിൽ നിന്ന് 65 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ് അൽ നാസർ. നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനേക്കാൾ 12 പോയിൻ്റ് താഴെയാണ് അവർ.