സ്പാനിഷ് ടീമിൽ നിന്നും പ്രമുഖ താരങ്ങളെ ഒഴിവാക്കിയതിന് വിശദീകരണവുമായി പരിശീലകൻ ലൂയിസ് എൻറിക്|Spain

ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഖത്തർ 2022 ലോകകപ്പിനുള്ള രണ്ട് തയ്യാറെടുപ്പ് മത്സരങ്ങൾക്കായി സ്പാനിഷ് ദേശീയ ടീമിലേക്ക് വിളിക്കപ്പെട്ടവരുടെ പട്ടിക ലൂയിസ് എൻറിക്വെ പ്രഖ്യാപിച്ചു. അൻസു ഫാത്തിയുടെയും സെർജിയോ റാമോസിന്റെയും അഭാവമാണ് ശ്രദ്ധേയമായത്.മുൻകാലങ്ങളിൽ കോച്ചിന്റെ പട്ടികയിലെ സ്ഥിരം പേരുകളായിരുന്നു ഇരുവരും.

കഴിഞ്ഞ സീസൺ മുതൽ പിഎസ്ജി ഡിഫൻഡർ പരിക്ക് മൂലം കൂടുതൽ സമയം കളിക്കളത്തിന് പുറത്തായിരുന്നു.എന്നാൽ ഈ സീസണിൽ അദ്ദേഹം തന്റെ മികച്ച നിലവാരത്തിലേക്ക് ക്രമേണ മടങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.”ഒരു വർഷത്തിന് ശേഷം സെർജിയോ റാമോസിനെ മികച്ച രീതിയിൽ കാണുന്നത് ഒരു വലിയ വാർത്തയാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം സ്ഥാനത്തിനായി മത്സരിക്കുകയാണ്. സെൻട്രൽ ഡിഫൻഡർമാരായി കളിക്കാൻ ഏറ്റവും മികച്ച താരങ്ങളുണ്ട്” ലൂയിസ് എൻറിക് പറഞ്ഞു.

എറിക് ഗാർസിയ (ബാഴ്‌സലോണ), ഡീഗോ ലോറന്റെ (ലീഡ്‌സ് യുണൈറ്റഡ്), പൗ ടോറസ് (വില്ലറയൽ), ഹ്യൂഗോ ഗില്ലമോൺ (വലൻസിയ). സെർജിയോ റാമോസിന് മുകളിലാണെന്ന് പരിശീലകൻ കരുതുന്നത്.2021 ഏപ്രിലിൽ കൊസോവക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അവസാനമായി സ്പെയിൻ ടീമിനു വേണ്ടി കളിക്കാനിറങ്ങിയ റാമോസിന് പരിക്കു മൂലം യൂറോ കപ്പും യുവേഫ നേഷൻസ് ലീഗ് ടൂർണമെന്റുമെല്ലാം ഒഴിവാക്കേണ്ടി വന്നിരുന്നു. എന്നാൽ പരിക്ക് മാറി പിഎസ്‌ജി നിരയിലെ സ്ഥിരമായ സാന്നിധ്യമായിട്ടും താരത്തെ ടീമിലുൾപ്പെടുത്താൽ പരിശീലകനായ ലൂയിസ് എൻറിക്വ തയ്യാറായില്ല.

ടീമിൽ ഇടം ലഭിക്കാത്ത മറ്റൊരു പ്രമുഖ താരമാണ് ബാഴ്സലോണ ഫോർവേഡ് അൻസു ഫാത്തി.119 ലാ ലിഗ മിനിറ്റുകളിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ടെങ്കിലും, ഈ സീസണിൽ ഇതുവരെ സ്റ്റാർട്ടറായി ഒരു മത്സരം മാത്രമേ അൻസു ഫാത്തി കളിച്ചിട്ടുള്ളൂ. “അവൻ തന്റെ ക്ലബിനായി ഒരു തുടക്ക മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ ,ഏറ്റവും മികച്ച അൻസുവിനെ ഞങ്ങൾ വീണ്ടും കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ ഞാൻ അവനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല വളരെക്കാലമായി കളിക്കാതിരുന്നതിന് ശേഷം ആത്മവിശ്വാസം നേടാനും മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിലാണ് ഫാത്തി. തനിക്ക് ദേശീയ ടീമിന്റെ നിലവാരമുണ്ടെന്ന് കരുതുമ്പോൾ അൻസു തിരിച്ചെത്തും. ” ലൂയിസ് എൻറിക് പറഞ്ഞു .തിയാഗോ അൽകന്റാര (ലിവർപൂൾ), മാർക്ക് കുക്കുറെല്ല (ചെൽസി), ഡേവിഡ് ഡി ഗിയ (മാഞ്ചസ്റ്റർ യുണൈറ്റഡ്) എന്നിവറം ടീമിൽ ഇടം നേടിയില്ല.

സ്പെയിൻ ടീം: റയ, സാഞ്ചസ്, സിമോൺ (ഗോൾകീപ്പർ); പൗ ടോറസ്, ജോർദി ആൽബ, എറിക് ഗാർസിയ, ആസ്പ്ലിക്കുയറ്റ, കാർവാഹാൾ, ഗായ (പ്രതിരോധതാരങ്ങൾ); ബുസ്‌ക്വറ്റ്സ്, പെഡ്രി, ഗാവി, റോഡ്രിഗോ, സോളർ, ലോറന്റെ (മധ്യനിര താരങ്ങൾ); സാറാബിയ, ഫെറൻ ടോറസ്, നിക്കോ വില്യംസ്, അസെൻസിയോ, യേറെമി, ബോർഹ ഇഗ്ലേസിയാസ് (മുന്നേറ്റനിര താരങ്ങൾ).

Rate this post