❝പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതം❞ : സ്പാനിഷ് വണ്ടർകിഡ് ഗവിയെ പ്രശംസിച്ച് ലൂയിസ് എൻറിക്വെ |Gavi

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്‌പെയിൻ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടിത്തിയിരുന്നു. ഒരിക്കൽ കൂടി ബാഴ്സലോണയുടെ 17 കാരനായ മിഡ്‌ഫെൽഡർ ഗവി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇന്നലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരികകൾ തന്റെ മാനേജരിൽ നിന്ന് വലിയ പ്രശംസ നേടിയിരിക്കുകയാണ് മിഡ്‌ഫീൽഡർ.

സ്‌പെയിനിനായുള്ള തന്റെ ഏറ്റവും പുതിയ സ്‌റ്റെല്ലർ ഡിസ്‌പ്ലേയ്‌ക്ക് ശേഷം ഗാവിയെ “പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതം” എന്നാണ് ലൂയിസ് എൻറിക് വിശേഷിപ്പിച്ചത്.2021-22ൽ ബാഴ്‌സയിൽ ഗംഭീരമായ സീസണായിരുന്നു 17 കാരന്റേത്. സ്പാനിഷ് ക്ലബ്ബിനായി 46 മത്സരങ്ങൾ കളിച്ച താരം സ്‌പെയിൻ ദേശീയ ടീമിനായി ഗോൾ നെടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി.ഇപ്പോൾ നേഷൻസ് ലീഗിൽ എൻറിക്വെയുടെ ടീമിനായി തിളങ്ങുകയാണ് 17 കാരൻ.

ഇന്നലെ നേഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 59 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങി ഗവി അവസാന മുപ്പത് മിനുട്ടിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്പാ.ബ്ലോ സരബിയയുടെ രണ്ടാം ഗോളിൽ ബാഴ്‌സ സ്റ്റാർലെറ്റിന് ഒരു പ്രധാന പങ്കു വഹിക്കുകയും ചെയ്തു.അവസാന വിസിലിന് ശേഷം ലൂയിസ് എൻറിക് താരത്തെ പ്രശംസിക്കുകയും ചെയ്തു. “ഇവൻ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതമാണ്. ഗവിയെ പ്രണയിക്കാതിരിക്കാൻ വളരെ ബുദ്ധിമുട്ടാണ്.ഏതൊരു ആരാധകനും അവൻ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ” എൻറിക് പറഞ്ഞു.തന്റെ കളിയുടെ ഏതെങ്കിലും ഭാഗങ്ങളിൽ ഗവിയെ ഉപദേശിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, എൻറിക് കൂട്ടിച്ചേർത്തു: “ഇല്ല, നിങ്ങൾക്കറിയാമോ, അവൻ എല്ലാം വളരെ വേഗത്തിൽ എടുക്കും.”

സാവിയും ,ഇനിയേസ്റ്റയും ,സെർജിയോ ബുസ്കെറ്റും ,അലോൻസോയും ,ഫാബ്രെഗസും അടക്കി ഭരിച്ചിരുന്ന സ്പാനിഷ് മിഡ്ഫീൽഡിൽ ഇവരുടെ പിൻഗാമിയായി വളർന്നു വരുന്ന താരമാണ് 17 കാരനായ ബാഴ്സലോണ മിഡ്ഫീൽഡ് സെൻസേഷൻ ഗവി. ഈ ചെറു പ്രായത്തിൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ ആരാധകർ അത്ഭുതപ്പെട്ടുപോയിരുന്നു.17 കാരനായ താരത്തെ ഇതിഹാസ താരം സാവിയുടെ പിൻഗാമിയായിട്ടാണ് പല വിദഗ്ധന്മാരും കാണുന്നത്. മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്. നേഷൻ ലീഗിൽ പോർചുഗലിനെതിരെയും താരം മികച്ച പ്രകടനം നടത്തിയിരുന്നു.

മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 17 കാരൻ.ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ ഗവി ഒരു പ്രത്യേക കളിക്കാരനാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു.സ്‌പെയിൻ ഇന്റർനാഷണൽ തന്റെ കഴിവുകളെ ഒരു മത്സരത്തിന്റെ മനസികാവസ്ഥയുമായി സംയോജിപ്പിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു. കാരണം ഒരു ഗെയിമിന്റെ 90 മിനിറ്റിലുടനീളം ഓരോ പന്തിനും പോരാടാൻ അവൻ ആഗ്രഹിക്കുന്നു.ഇതുവരെ ലഭിച്ച എല്ലാ അവസരങ്ങളും ഗവി പരമാവധി പ്രയോജനപ്പെടുത്തി ലോകോത്തര പ്രതിഭയായി മാറികൊണ്ടിരിക്കുകയാണ് ഗവി.