ലയണൽ മെസ്സി കളിക്കാതെ ജയിക്കാനാവാതെ ഇന്റർ മയാമി | Inter Miami | Lionel Messi

മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരെ സമനില വാഴഴ്ങ്ങി ഇന്റർ മയാമി . സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് ഇന്റർ മയാമി ഇറങ്ങിയത്. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. ഉറുഗ്വേൻ സൂപ്പർ താരം ലൂയിസ് സുവാരസ് മയാമിക്കായി സീസണിലെ തൻ്റെ അഞ്ചാം ഗോൾ നേടി.

ഫോർട്ട് ലോഡർഡെയ്‌ലിലെ ചേസ് സ്റ്റേഡിയത്തിൽ മുൻ ബാഴ്‌സലോണ, ലിവർപൂൾ താരം സുവാരസ് 15-ാം മിനിറ്റിൽ ജൂലിയൻ ഗ്രെസ്സലിൻ്റെ ഫ്രീകിക്കിൽ നിന്നും ഹെഡ്ഡറിലൂടെ നേടിയ ഗോളിൽ മിയാമിയെ മുന്നിലെത്തിച്ചു.എന്നാൽ മൂന്ന് പോയിൻ്റുകളും നേടാമെന്ന മിയാമിയുടെ പ്രതീക്ഷകൾ ന്യൂയോർക്ക് തകർത്തു.കോസ്റ്റാറിക്ക ഇൻ്റർനാഷണൽ അലോൻസോ മാർട്ടിനെസ് 34 മിനിറ്റിൽ സമനില നേടി.ഗോൾകീപ്പർ മാത്യു ഫ്രീസിൻ്റെ മിന്നുന്ന പ്രകടനംന് ന്യൂ യോർക്കിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.

80-ാം മിനിറ്റിൽ മയാമി വിജയ ഗോൾ നേടിയെന്നു തോന്നി , എന്നാൽ സുവാരസിൻ്റെ ഷോട്ട് ഒറ്റക്കൈകൊണ്ട് ഫ്രീസ് തടുത്തിട്ടു.നിരവധി മികച്ച സേവുകൾ ഫ്രീസ് മത്സരത്തിൽ പുറത്തെടുത്തു. സമനിലയെ തുടർന്ന് ഈസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് .ലീഡർമാരായ സിൻസിനാറ്റിയെക്കാൾ ഒരു പോയിൻ്റ് പിന്നിലാണ് മയാമി. മെസ്സിയില്ലാതെ ഇറങ്ങിയ കഴിഞ്ഞ മത്സരത്തിലും മയാമിക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല.കഴിഞ്ഞയാഴ്ച ന്യൂയോർക്ക് റെഡ് ബുൾസിൻ്റെ തോൽവിക്ക് ശേഷം ടീമിനെ വിമർശിച്ച മിയാമി കോച്ച് ജെറാർഡോ മാർട്ടിനോ തൻ്റെ ടീമിൻ്റെ പ്രകടനത്തെ പ്രശംസിച്ചു.

മെക്സിക്കൻ ടീമായ മോണ്ടെറിയുമായി ബുധനാഴ്ച നടക്കുന്ന കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനൽ ആദ്യ ലെഗ് മത്സരത്തിന് മിയാമി തയ്യാറെടുക്കുമ്പോൾ മെസ്സിയുടെ ഫിറ്റ്നസ് ഇപ്പോഴും വിലയിരുത്തപ്പെടുന്നുണ്ടെന്ന് മാർട്ടിനോ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഹാംസ്ട്രിംഗ് പരിക്ക് ബാധിച്ചതിന് ശേഷം മെസ്സി കളിച്ചിട്ടില്ല.

Rate this post