അടുത്ത ബാലൻഡിയോർ ജേതാക്കളെ പ്രവചിച്ച് ലയണൽ മെസ്സി, ബ്രസീലിയൻ താരത്തിനും സാധ്യതയെന്ന് മെസ്സി | Lionel Messi

യൂറോപ്പിൽ ഫുട്ബോൾ ഈ സീസണിൽ തകർപ്പൻ പ്രകടനം റയൽ മാഡ്രിഡിന് വേണ്ടിയുള്ള അരങ്ങേറ്റ സീസണിൽ നടത്തുന്ന ഇംഗ്ലീഷ് യുവതാരം ജൂഡ് ബെലിങ്ഹാം ഈ സീസണിലെ ബാലൻഡി ഓർ പുരസ്കാരം സ്വന്തമാക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനമാണ് ഈ 20 വയസ്സുകാരൻ കാഴ്ചവെക്കുന്നത്.

വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൻഡി ഓർ പുരസ്കാരം നേടാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് അഭിപ്രായപ്പെടുകയാണ് 8തവണ ബാലൻഡിയോർ ജേതാവായ ലിയോ മെസ്സി. യൂറോപ്പ്യൻ ഫുട്ബോളിലെ യുവ പ്രതിഭകളുടെ പേരുകൾ പറഞ്ഞ ലിയോ മെസ്സി ജൂഡ് ബെലിങ്ഹാമിന്റെ പേര് പറഞ്ഞില്ല.

വരും വർഷങ്ങളിൽ താരങ്ങൾ തമ്മിൽ വളരെ മികച്ച മത്സരമുണ്ടായിരിക്കും എന്ന് പറഞ്ഞ ലിയോ മെസ്സി കിലിയൻ എംബാപ്പേ, ഏർലിങ് ഹാലൻഡ്, വിനീഷ്യസ് ജൂനിയർ എന്നീ താരങ്ങളൊക്കെ ബാലൻ ഡി ഓർ നേടാൻ സാധ്യതയുള്ളവരാണെന്ന് പറഞ്ഞു. കൂടാതെ തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയുടെ യുവതാരമായ ലാമിനെ യമാലിന്റെ പേരും ഇതിനോട് ചേർത്തു.

ഫ്രാൻസ് ഫുട്ബോൾ മാഗസിൻ എല്ലാവർഷവും നൽകുന്ന ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം 8തവണ സ്വന്തമാക്കിയ ലിയോ മെസ്സിയാണ് നിലവിലെ പുരസ്‌കാരജേതാവ്. എന്നാൽ അമേരിക്കൻ ക്ലബ്ബിലേക്ക് ചേക്കേറിയ ലിയോ മെസ്സിക്ക് ഈ സീസണിൽ ബാലൻ ഡി ഓർ സാധ്യതകൾ തീരെ കല്പിക്കപ്പെടുന്നില്ല. നിലവിൽ ജൂഡ് ബെലിങ്ഹാമിന് ബാലൻ ഡി ഓർ സാധ്യതയുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ലീഗ് മത്സരങ്ങളും അവസാനത്തോട് അടുക്കുമ്പോൾ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കും.

5/5 - (1 vote)