ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ ക്രോയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച് എത്തുന്നു |Lionel Messi
അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവോടെ വലിയ കുതിപ്പാണ് മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമി നടത്തിയത്. മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം നേടികൊടുത്തത് മെസ്സി പരാജയങ്ങളിൽ വലയുകയായിരുന്ന ക്ലബ്ബിനെ തുടർച്ചയായ വിജയങ്ങളിലേക്ക് എത്തിച്ചു.
മെസ്സിയെ പിൻതുടർന്ന് മുൻ ബാഴ്സലോണ സഹ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും എത്തിയതോടെ മയാമി കൂടുതൽ ശക്തരായി മാറി. ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവർക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മയാമി.ഡുബ്രോവ്നിക് ടൈംസ് വഴിയുള്ള റിപ്പോർട്ടുകൾ പ്രകാരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ് ലൂക്കാ മോഡ്രിച്ചിനെ കൊണ്ടുവരുന്നത് പരിഗണിച്ചേക്കാം.
ക്രൊയേഷ്യൻ മധ്യനിര താരത്തിന് ലാലിഗ ടീമായ റയൽ മാഡ്രിഡുമായുള്ള കരാറിൽ ഒരു വർഷം കൂടി ബാക്കിയുണ്ട്. ലോസ് ബ്ലാങ്കോസുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം അദ്ദേഹം ഒരു നീക്കം പരിഗണിക്കാൻ സാധ്യതയുണ്ട്.ക്ലബ് സഹ ഉടമ ഡേവിഡ് ബെക്കാം ക്രൊയേഷ്യൻ ഇന്റർനാഷണലിനെ സൈൻ ചെയ്യാൻ വലിയ താല്പര്യമാണ് കാണിക്കുന്നത്.
🚨ESPN: “#InterMiamiCF could make a move for Real Madrid midfielder Luka Modric, according to Croatia-based newspaper the Dubrovnik Times. Club co-owner David Beckham is reported to be keen to add the Croatia international to his side, where he is hopeful of seeing him on the… pic.twitter.com/OBn3hizJJR
— Inter Miami FC Hub (@Intermiamifchub) September 24, 2023
എംഎൽഎസിന്റെ ഭാഗത്ത് നിന്ന് ഒരു ഓഫർ ലഭിച്ചാൽ ജനുവരിയിൽ 38 കാരനുമായി വേർപിരിയാൻ റയൽ മാഡ്രിഡ് തയ്യാറാണ്. മോഡ്രിച്ചിന് പിന്നാലെ ഉറുഗ്വേ ഫോർവേഡ് ലൂയിസ് സുവാരസിനെയും സ്വന്തമാക്കാൻ ഇന്റർ മയാമി താല്പര്യപെടുന്നുണ്ട്.