റൊമേലു ലുകാക്കുവിനെ ടീമിലെത്തിക്കാൻ ഒരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാർ.

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊമേലു ലുകാക്കുവിനെ പ്രീമിയർ ലീഗിലേക്ക് തിരിചെത്തിക്കാനുള്ള പദ്ധതികളുമായി മാഞ്ചസ്റ്റർ സിറ്റി.

ഞായറാഴ്ച്ച ആൻഫീൽഡിൽ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ സിറ്റി നല്ലൊരു സ്‌ട്രൈക്കർ ഇല്ലാതെയാണ് ഇറങ്ങിയത്. പ്രധാന ഗോൾ വേട്ടക്കാരായ ഗബ്രിയേൽ ജീസസും അഗ്‌യൂറോയുമില്ലാതെയാണ് ഞായറാഴ്ച സിറ്റി കളിച്ചത്.

സിറ്റിയിൽ നീണ്ട 10 വർഷങ്ങളുടെ കരിയറിനെ അവസാനിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ് അഗ്‌യൂറോ. താരത്തിനു പകരമായി മികച്ചൊരു സ്‌ട്രൈക്കറേയാണ് സിറ്റി ലക്ഷ്യം വെക്കുന്നത്.

അത്ലറ്റിക് റിപ്പോർട്ട് ചെയ്തതു പ്രകാരം, താരത്തിനു പകരമായി ഇന്റർ മിലാന്റെ ബെൽജിയം സ്‌ട്രൈക്കറായ റൊമേലു ലുക്കാകുവിനെയാണ് സിറ്റി ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

സീരി എയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരം ഇതിനോടകം 20 ഗോളുകൾ നേടി കഴിഞ്ഞു. സീസണിൽ മികച്ച രീതിയിൽ കളിക്കുന്ന അന്റോണിയോ കോണ്ടേയുടെ ടീമിൽ, ലുക്കാക്കു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇന്ററിലേക്ക് ചേക്കേറിയ താരം യുണൈറ്റഡിലേക്ക് തന്നെ മടങ്ങിയെക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പക്ഷെ നിലവിൽ അങ്ങനെയൊരു ട്രാൻസ്ഫർ നടക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിറ്റി ഇതിനു മുൻപും ഇതു പോലൊരു ട്രാൻസ്ഫർ നടത്തിയിട്ടുണ്ട്. 2009ൽ അർജന്റീനയുടെ ഇതിഹാസമായ കാർലോസ് ടെവസ്സിനെ യുണൈറ്റഡിൽ നിന്നും നേരിട്ട് സിറ്റിയിലേക്കെത്തിച്ചിരുന്നു.

Rate this post