ലുക്കാകു നഷ്ടപ്പെടുത്തിയ തുറന്ന അവസരങ്ങൾ, തലയിൽ കൈവെച്ച് ആരാധകർ, ഇന്റർ മിലാന് കൈവിട്ടുപോയ കിരീടം.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിലെ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ കരുത്തുമായി തുർക്കിയിലെ ഇസ്താംബൂളിലെത്തിയ ഇന്റർ മിലാനെതിരെ പെപ് ഗ്വാർഡിയോളയുടെ ഇംഗ്ലീഷ് പട എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇംഗ്ലീഷ് താരം റോഡ്രി നേടുന്ന ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ട്രോഫി നേടികൊടുത്തത്. ഇതോടെ സീസണിൽ മൂന്നാം കിരീടം നേടിയ സിറ്റി യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച ടീമായി മാറി.

എന്നാൽ ഈ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് മാത്രം മുന്നിട്ട് നിൽക്കവേ സമനില ഗോൾ നേടാൻ അവസാന നിമിഷങ്ങളിൽ ഇന്റർ മിലാന് ലഭിച്ച അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടുപോയി. പ്രധാനമായും രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ബെൽജിയം താരം റൊമേലു ലുകാകുവാണ് അവസരങ്ങൾ നഷ്ടമാക്കിയത്.

ഇന്റർ മിലാൻ താരമായ റോബെർട്ടോ ഡിമാർക്കോയുടെ ഹെഡ്ഡർ പോസ്റ്റിലേക്ക് പോകവേയാണ് അബദ്ദത്തിൽ ലുകാകുവിന്റെ കാലിൽ തട്ടി തെറിച്ചത്, ഈയൊരു അവസരം നഷ്ടപ്പടുതിയതിന് പിന്നാലെ 88-മിനിറ്റിൽ ലഭിച്ച ഗോൾഡൻ ചാൻസും ലുകാകു നഷ്ടമാക്കി. ക്രോസ്സിലൂടെ ബോക്സിനുള്ളിലേക്ക് വന്ന പന്ത് പോസ്റ്റിനു അരികിൽ നിന്നും ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കവേ ഹെഡ്ഡ് ചെയ്ത ലുകാകു ഗോളിയുടെ കാലിലേക്കാണ് പന്ത് എത്തിച്ചത്.

ഹെഡ്ഡ് ചെയ്തത് പോസ്റ്റിന്റെ ഒരു സൈഡിലേക്കായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്റർ മിലാന് സമനില ഗോൾ ലഭിച്ചേനെ. ഒടുവിൽ മത്സരം പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം ആഘോഷിച്ചു. ചെൽസിയുടെ താരമായ ലുകാകു നിലവിൽ ലോണിലാണ് ഇന്റർ മിലാന് വേണ്ടി ബൂട്ട് കേട്ടുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് ലുകാകു നടത്തിയത്.

Rate this post