“ഒഡിഷക്കെതിരെ ലൂണയുടെ ക്യാപ്റ്റൻസിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു ; ടീമിൽ മാറ്റങ്ങൾ “

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ ഒഡിഷ എഫ്സിയെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ. ഹൈദരബാദിന് എതിരായ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ നിന്ന് രണ്ടു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ ജെസലിന് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഇന്ന് നിഷു കുമാർ ഇറങ്ങും. ജെസലിന്റെ അഭാവത്തിൽ ലൂണ ആണ് ഇന്ന് ടീമിന്റെ ക്യാപ്റ്റൻ. ലെസ്കോവിചിന് പകരം സിപോവിചും ടീമിൽ എത്തി.

പ്രഭ്സുഖാൻ ​ഗിൽ തന്നെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാക്കുന്നത്. പ്രതിരോനിരയിൽ ജെസ്സലിന് പകരം നിഷു കുമാർ ലെഫ്റ്റ് ബാക്കായി ഇറങ്ങും. സെന്റർ ബാക്ക് റോളിൽ ലെസ്കോവിച്ചിന് പകരം ബോസ്നിയൻ താരം എനെസ് സിപോവിച്ചാണ് ഇറങ്ങുക. മറ്റൊരു സെന്റർ ബാക്കായി റൂയവ ഹോർമിപാം തുടരുമ്പോൾ റൈറ്റ് ബാക്ക് റോൾ ഹർമൻജ്യോത് ഖബ്രയാണ്.

ജീക്സൻ സിങ്-പ്യൂയ്റ്റിയ സഖ്യമാണ് ഇന്നും മിഡ്ഫീൽഡ് ഭരിക്കുക. ലൂണ ഇടതുവിങ്ങിലും സഹൽ അബ്ദുൾ സമദ് വലതുവിങ്ങിലും കളിക്കു. അൽവാരോ വാസ്ക്വസ്-ജോർജ് പെരേയ്ര ഡയസ് സഖ്യത്തിനാണ് ആക്രമണചുമതല.എട്ടാം സീസണിൽ പത്ത് മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോളേക്ക് പതിനേഴ് പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയം നേടാനായാൽ ജംഷദ്പൂർ എഫ് സിയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ അവർക്ക് കഴിയും.

കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, ഖബ്ര, സിപോവിച്ച്, ഹോർമിപാം,, നിഷു, ജീക്‌സൺ, പുറ്റ, സഹൽ, ലൂണ, ഡയസ്, വാസ്‌ക്വസ്