ഐതിഹാസികമായ നാമ മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ പുതിയ പ്രസിഡന്റ് ജോൻ ലപ്പോർട്ട

ഫുട്‌ബോൾ ലോകത്ത് ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ബാഴ്‌സിലോണയുടെയും ക്ലബ്ബിന്റെ പുതിയ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോൻ ലപ്പോർട്ടയുടെയും വാർത്തകളാണ്. ബാഴ്‌സിലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 30,184 വോട്ടുകൾ നേടി ആകെ വോട്ടിന്റെ 54.28% നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് ലപ്പോർട്ട തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ക്ലബ്ബിനെ അതിൽ നിന്നും കരകയറ്റി സ്ഥിരത കണ്ടെത്തികൊടുക്കലാണ് ലപ്പോർട്ടയുടെ മുന്നിലുള്ള ആദ്യത്തെ ചുമതല.

പ്രമുഖ മാധ്യമ ഏജൻസിയായ എൽ മുണ്ടോ ഡിപ്പോർട്ടീവോ റിപ്പോർട്ട് ചെയ്തത് പ്രകാരം ലപോർട്ടായിപ്പോൾ ബാഴ്‌സയുടെ രണ്ടാം നിര ടീമിന്റെ പേര് മാറ്റാൻ ഒരുങ്ങി നിൽക്കുകയാണ്. നിലവിൽ ബാഴ്‌സലോണ-ബി എന്ന പേരിൽ കളിക്കുന്ന ബാഴ്‌സയുടെ രണ്ടാം നിര ടീം സ്പാനിഷ് ഫുട്‌ബോളിലെ മൂന്നാം നിര ലീഗായ സെകുണ്ടോ ബിയിലാണ് കളിക്കുന്നത്.

1970ൽ രൂപീകൃതമായ ടീം അപ്പോൾ അറിയപ്പെട്ടിരുന്നത് എഫ്.സി.ബാഴ്‌സലോണ അത്ലറ്റിക് എന്ന പേരിലായിരുന്നു. സിഡി.കോണ്ടാൽ അത്ലറ്റിക് ക്യാറ്റലൂണിയ എന്നീ ടീമുകൾ ലയിച്ചതായിരുന്നു എഫ്.സി.ബാഴ്‌സലോണ അത്ലറ്റിക്. എന്നാൽ 1990 സ്പാനിഷ് എഫ്.എയുടെ കായിക നിയമ പ്രകാരം ടീം പിതൃക്ലബ്ബിന്റെ നാമത്തിൽ അറിയപ്പെടണമെന്നു പറഞ്ഞപ്പോൾ ബാഴ്‌സലോണ-ബി എന്ന പേര് ഏറ്റെടുക്കുകയായിരുന്നു.

എന്തിരുന്നാലും 2008ൽ ലപ്പോർട്ട പ്രെസിഡന്റായിരിക്കെ ബാഴ്‌സലോണ അത്ലറ്റിക് എന്ന പേരിലേക്ക് മാറ്റിയെങ്കിലും രണ്ടു വർഷങ്ങൾക്കു ശേഷം ക്ലബ്ബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാൻഡ്രോ റോസെൽ ബാഴ്‌സലോണ-ബി എന്ന പേരിലേക്ക് തന്നെ മാറ്റുകയായിരുന്നു.

Rate this post