“അദ്ദേഹത്തിന് ഈ ടീമിന്റെ ഭാവിയെ കുറിച്ച് സംശയിക്കേണ്ടതില്ല” ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ച് റൊണാൾഡ്‌ കൂമാൻ

ബാഴ്‌സലോണ പാരീസിലേക്ക് യാത്ര തിരിച്ചത് ആ തിരിച്ചുവരവ് ആവർത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. 2017ൽ ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ സുവർണ രാത്രികളിലൊന്നായ പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് തിരിച്ചുവരവ് ഓർമകളുമായി കളത്തിലിറങ്ങിയ ബാഴ്സയ്ക്ക് പക്ഷെ ഇന്നലെ ആ മാന്ത്രിക തിരിച്ചുവരവ് ആവർത്തിക്കാനായില്ല. ഇരു പാദങ്ങളും അവസാനിച്ചപ്പോൾ 5-2ന് പി.എസ്.ജി ക്വാർട്ടർ പ്രവേശ്നം നേടിയിരുന്നു.

“ഞങ്ങൾക്ക് സങ്കടമുണ്ട്,” കൂമാൻ മുണ്ടോ ഡിപ്പോർട്ടീവോയോട് പറഞ്ഞുതുടങ്ങി, “ഞങ്ങൾ ലീഗിൽ നിന്നും പുറത്തായി, വളരെയധികം സങ്കടമുണ്ട്, പക്ഷെ ഞങ്ങൾ അവർക്ക് പ്രയാസം വരുത്തിയിട്ടാണ് അവിടുന്ന് മടങ്ങിയത്‌. ആദ്യ പാദത്തിൽ ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഫസ്റ്റ് ഹാഫിൽ തന്നെ ഞങ്ങൾ 2-1ന് മുന്നിൽ എത്തേണ്ടതായിരുന്നു. ഞങ്ങൾ നന്നായി കളിച്ചു അവസരങ്ങൾ ഉണ്ടാക്കി, പക്ഷെ അതിനെയൊന്നും ഉപയോഗിക്കുവാൻ ഞങ്ങൾക്ക് സാധിച്ചില്ല.”

“ഞങ്ങൾ തീർത്തും വ്യത്യസ്തമായൊരു പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അവനും ക്രിസ്റ്റ്യാനോയും ക്വാർട്ടറിൽ എത്തിയില്ല എന്നുള്ളത് തീർത്തും സങ്കടകരമാണ്. പക്ഷെ മെസ്സി അവന്റെ ഭാവിയെ കുറിച്ചു എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തണം, ഈ കാര്യത്തിൽ അവനെ ആർക്കും സഹായിക്കുവാൻ സാധിക്കില്ല. ഈ ടീം യഥാർത്ത പാതയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത് എന്ന് അവനറിയാം.

“പിന്നെ ഞങ്ങൾ വരുത്തിയ മാറ്റങ്ങളും ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ കെൽപ്പുള്ള യുവ താരങ്ങളുമുള്ളപ്പോൾ, അദ്ദേഹത്തിന് ഈ ടീമിന്റെ ഭാവിയെ കുറിച്ച് സംശയിക്കേണ്ടതില്ല. പ്രെസിഡന്റുൾപ്പടെ എല്ലാവർക്കും അഭിമാനിക്കാം. ഞങ്ങൾ ഞങ്ങളുടെ യഥാർത്ഥ മുഖമാണ് അവിടെ കാണിച്ചത്. കളി തുടങ്ങിയ ആദ്യ നിമിഷം മുതൽ അവസാന സെക്കന്റ് വരെ മുന്നേറണമെന്ന ഒരൊറ്റ ലക്ഷ്യമുള്ള ടീമിനെയാണ് നാം അവിടെ കണ്ടത്.”

Rate this post