ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രസീലിയൻ ആധിപത്യം , മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളുമായി താരങ്ങൾ |Brazil |EPL

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രസീലിയൻ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നത് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.കഴിഞ്ഞ ദിവസം എവർട്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 2 -1 വിജയത്തിൽ രണ്ടു ബ്രസീലിയൻ താരങ്ങൾ നിർണായക പങ്കു വഹിച്ചിരുന്നു.

പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ സീസണിലെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം സമ്മാനിച്ചതെങ്കിലും യുണൈറ്റഡിന്റെ സമനില ഗോൾ നേടിയത് യുവ താരം ആന്റണി ആയിരുന്നു.ബ്രസീലിയൻ തന്റെ ആദ്യ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യത്തെ യുണൈറ്റഡ് കളിക്കാരനായി.ആഴ്സനലിനെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും മുൻ അയാക്സ് വിങ്ങർ ഗോളുകൾ നേടിയിരുന്നു. വിങ്ങുകളിലും വേഗതകൊണ്ടും ഡ്രിബ്ലിങ് കൊണ്ടും എതിരാളികളെ വട്ടം കറക്കുന്ന പ്രകടനമാണ് ആന്റണി പുറത്തെടുക്കുന്നത്.

ഈ സീസണിൽ റയൽ മാഡ്രിഡിൽ നിന്നും യുണൈറ്റഡിൽ എത്തിയതിനു ശേഷം ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ച മിഡ്ഫീൽഡർ കാസെമിറോയും യൂണൈറ്റഡിനെയും മികച്ച പ്രകടനം പുറത്തെടുത്തു. 44-ാം മിനിറ്റിൽ ബ്രസീലിയൻ മിഡ്ഫീല്ഡറുടെ മികച്ചൊരു പാസിൽ നിന്നാണ് റൊണാൾഡോ യുണൈറ്റഡിന്റെ വിജയ ഗോൾ കണ്ടെത്തിയത്.പ്രതിരോധത്തിലും ആക്രമണത്തിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ കാസമിറോക്ക് അർഹിച്ച മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിക്കുകയും ചെയ്തു.

ഇന്നലെ നടന്ന ആഴ്സണൽ-ലിവർപൂൾ മത്സരത്തിലും ഒരു ബ്രസീലിയൻ താരം മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി.ലിവർപൂളിനെതിരായ മത്സരത്തിൽ ആഴ്സണൽ 3-2ന് ജയിച്ചപ്പോൾ ആദ്യ ഗോൾ നേടിയ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് പുരസ്‌കാരം നേടിയത്.ക്യാപ്റ്റൻ ഒഡെഗാഡിന്റെ അസിസ്റ്റിൽ നിന്നാണ് ബ്രസീലിന് ഗോൾ നേടിയത്.ബുക്കയോ സാക്ക നേടിയ ആഴ്‌സണലിന്റെ രണ്ടാം ഗോളിന് അസിസ്റ്റും നൽകിയത് മാർട്ടിനെല്ലിയാണ്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ മാർട്ടിനെല്ലി മാൻ ഓഫ് ദ മാച്ച് അവാർഡും നേടി. 76-ാം മിനിറ്റിൽ ബുക്കയോ സാക്ക പെനാൽറ്റി ഗോൾ നേടി ആഴ്സണലിന്റെ വിജയം ഉറപ്പിച്ചു. ലിവർപൂളിനായി ഡാർവിൻ നൂനെസും റോബർട്ടോ ഫിർമിനോയുമാണ് ഗോൾ നേടിയത്.

ഈ ആഴ്ച തിളങ്ങിയ മറ്റൊരു താരമാണ് ന്യൂ കേസിൽ മിഡ്ഫീൽഡർ ബ്രൂണോ ഗുയിമാരേസ്.ബ്രെന്റ്‌ഫോർഡിനെതിരെ ന്യൂകാസിലിന്റെ 5-1 ന്റെ തകർപ്പൻ വിജയത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ഗുയിമാരേസ് രണ്ടു ഗോളുകൾ നേടി മികച്ച പ്രകടനം പുറത്തെടുക്കുകയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുകയും ചെയ്തു. മധ്യനിരയിൽ നിന്നുള്ള തന്റെ വൈവിധ്യവും സർഗ്ഗാത്മകതയും കൊണ്ട് ബ്രസീലിയൻ ശ്രദ്ധേയ പ്രകടനം നടത്തി.

ഫെബ്രുവരിയിൽ തന്റെ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം മറ്റേതൊരു ന്യൂകാസിൽ കളിക്കാരനെക്കാളും കൂടുതൽ ലീഗ് ഗോളുകൾ (7 )അദ്ദേഹം നേടിയിട്ടുണ്ട്.ഡീപ് ലയിങ് മിഡ്ഫീൽഡറായും , സെൻട്രൽ മിഡ്ഫീൽഡറായും ഒരു പോലെ തിളങ്ങുന്ന 24 കാരൻ പാസിംഗിലും എപ്പഴും തന്റെ മികവ് കാണിക്കാറുണ്ട്.

Rate this post