ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളില്ലാതെ കുതിക്കുന്ന അർട്ടെറ്റയുടെ ആഴ്‌സണൽ|Arsenal

കഴിഞ്ഞ വർഷം ആഴ്‌സണൽ അവരുടെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റുകൊണ്ടാണ് തുടങ്ങിയത്, ഗോളുകളും പോയിന്റുകളുമില്ലാതെ അവർ ടേബിളിൽ താഴെയാവുകയും ചെയ്തു. ഇത് മൈക്കൽ അർട്ടെറ്റയുടെ മാനേജ്‌മെന്റിനെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നതിനു കാരണമായി.എന്നാൽ ഒരു വർഷത്തിന് ശേഷം പ്രീമിയർ ലീഗിലെ 9 മത്സരങ്ങൾ അവസാനിച്ചപ്പോൾ 8 വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ പിന്നിലാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് തുടരുകയാണ്.

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്നലെ ലിവര്പൂളിനെതിരെയുള്ള മത്സരത്തിൽ 3 -2 ന്റെ ജയമാണ് ആഴ്‌സണൽ നേടിയത്.പെനാൽറ്റി ഉൾപ്പെടെആഴ്സണൽ വിംഗർ ബുക്കയോ സാക്ക രണ്ട് ഗോളുകൾ നേടിയപ്പോൾ ശേഷിക്കുന്ന ഗോൾ ബ്രസീലിയൻ താരം മാർട്ടിനെല്ലി നേടി.58 സെക്കൻഡുകൾക്ക് ശേഷം ആഴ്‌സണൽ സ്‌കോറിംഗ് ആരംഭിച്ചു, ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡിന്റെ ഒരു പെർഫെക്റ്റ് പാസ് ഗബ്രിയേൽ മാർട്ടിനെല്ലി ഗോളാക്കി മാറ്റി.എന്നാൽ 34-ാം മിനിറ്റിൽ ഡാർവിൻ ന്യൂനെസ് സമനില പിടിച്ചു.ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ മാർട്ടിനെല്ലിയുടെ പാസിൽ നിന്നും സാക്ക ആര്സെനലിനു ലീഡ് നേടികൊടുത്തു.

ഇടവേളയ്ക്കുശേഷം ആഴ്‌സണലിന്റെ ലീഡ് ഉയർത്താനുള്ള സുവർണാവസരം ഒഡെഗാർഡ് നഷ്‌ടപ്പെടുത്തി, രണ്ട് മിനിറ്റിനുശേഷം ഡിയോഗോ ജോട്ടയുടെ പാസിൽ നിന്നും ഫിർമിനോ സാമ്‌നയിൽ ഗോൾ നേടി .ലിവർപൂളിന്റെ തിയാഗോ അൽകന്റാര ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്‌തത്തിനു ലഭിച്ച പെനാൽറ്റിയിൽ നിന്നും 76-ാം മിനിറ്റിൽ സാക്ക തന്റെ ടീമിനെ മുന്നിലെത്തിച്ചു.ഒമ്പത് മത്സരങ്ങൾക്കുശേഷം 24 പോയിന്റുമായി ആഴ്‌സണൽ ഒന്നാം സ്ഥാനത്താണ.പ്രീമിയർ ലീഗിൽ ഇതുവരെ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് മാത്രമാണ് ആഴ്‌സണൽ പരാജയപ്പെട്ടത്. 23 ഗോളുകൾ അടിച്ച അവർ 10 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

പ്രതിരോധത്തിലും മധ്യ നിരയിലും മുന്നേറ്റത്തിലും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ആഴ്‌സണൽ പുറത്തെടുക്കുന്നത്. ആര്സെണലിന്റെ ഈ കുതിപ്പ് വർഷങ്ങൾക്ക് ശേഷം ആരാധകരെ വീണ്ടും പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്നതിലേക്ക് നയിച്ചിരിക്കുകയാണ്. ഓൾഡ് ട്രാഫൊഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ തോൽവി ആഴ്‌സനലിനെ പുറകോട്ടടിക്കും എന്ന് കരുതിയെങ്കിലും ബ്രെന്റ്‌ഫോർഡിലെ ഒരു വിജയത്തിലൂടെയും എമിറേറ്റ്‌സിൽ ടോട്ടൻഹാമിനെതിരെയും ലിവർപൂളിനെതിരെയും തുടർച്ചയായ വിജയങ്ങളോടെ തിരിച്ചു വന്നിരിക്കുകയാണ്.

ഈ സീസണിൽ ആഴ്‌സണൽ നടത്തിയ ഏറ്റവും മികച്ച നീക്കമായിരുന്നു ഫ്രഞ്ച് ഡിഫൻഡർ വില്യം സലിബയെ തിരിച്ചു കൊണ്ട് വരിക എന്നുള്ളത് , ആഴ്‌സനലിനെ വിജയങ്ങളിൽ 21 കാരൻ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ ഒൻപത് മത്സരങ്ങളും കളിച്ച താരം രണ്ടു ഗോളുകൾ നേടുകയും ചെയ്തു. പ്രതിരോധത്തിൽ ഗബ്രിയേൽ -സലിബ കൂട്ട്കെട്ട് സ്ഥിരതയാർന്ന പ്രകടനംന് കാഴ്ചവെക്കുന്നത്. മിഡ്ഫീൽഡിൽ ക്യാപ്റ്റൻ ഒഡേഗാർഡ് കാളി മെനയുന്നതിൽ മിടുക്ക് കാണിക്കുന്നുണ്ട്. ഈ സീഅനിൽ എട്ടു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ ഒരു അസിസ്റ്റും രേഖപ്പെടുത്തി, പാർട്ടിയും ഷാക്കയും മികച്ച പിന്തുണ നൽകി,.
പ്രീമിയർ ലീഗിലെ ഏറ്റവും ശക്തമായ മുന്നേറ്റ നിരയാണ് ആഴ്സനലിനുളളത്. ജീസസ് -മാർട്ടിനെല്ലി -സാക്ക് എന്നിവർ 12 ഗോളുകളാണ് ഇതുവരെനേടിയത്. ജീസസ് 9 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും മൂന്നു അസിസ്റ്റും നേടിയപ്പോൾ 4 ഗോളും രണ്ടു അസിസ്റ്റും സാക്ക 3 ഗോളും 4 അസിസ്റ്റും നേടി.

കഴിഞ്ഞ കുറെ വർഷമായി ആഴ്സണലിന്‌ ഇല്ലതിരുന്ന പലതും ഈ സീസണിൽ പുതിയ താരങ്ങൾ എത്തിയതോടെ തിരിച്ചു കിട്ടിയിരിക്കുകയാണ്‌.കഴിഞ്ഞ സീസണുകളിൽ വലിയ വിലകൊടുത്ത് താരങ്ങൾ ടീമിലെത്തിച്ചെങ്കിലും അതിന്റെ ഫലമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ അതിൽ നിന്നെല്ലാം പാഠം പഠിച്ച അവർ വളരെയേറെ നിരീക്ഷങ്ങൾക്ക് ശേഷമാണ് ട്രാൻസ്ഫർ വിൻഡോയിൽ ഇറങ്ങിയത്. അവരുടെ നീക്കങ്ങൾ എല്ലാം വിജയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആർറ്റെറ്റയുടെ തന്ത്രങ്ങളും ആഴ്‌സനലിന്റെ മുന്നേറ്റങ്ങളിൽ വലിയ ഘടകം തന്നെയാണ്.

2016-17 സീസണിന് ശേഷം ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ടോപ് നാലിലെ സ്ഥാനം നേരിയ വ്യത്യാസത്തിലാണ് ആഴ്‌സണലിന് നഷ്ടമായത്.ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കും എന്ന വാശിയിലാണ് അർട്ടെറ്റയും ആഴ്സണലും.പുതിയ കളിക്കാരെ സ്വന്തമാക്കിയത് വെച്ച് നോക്കുമ്പോള്‍ ആഴ്‌സണല്‍ ഈ സീസണില്‍ ടോപ് 4ലേക്ക് എത്തും. അതിലും വലിയ നേട്ടം അവര്‍ക്ക് സ്വന്തമാക്കാനും കിരീട പോരില്‍ വെല്ലുവിളി ഉയര്‍ത്താനും കഴിയും.

Rate this post