ഖത്തർ വേൾഡ് കപ്പിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മൊറോക്കൻ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ഖത്തർ വേൾഡ് കപ്പിൽ മൊറോക്കക്കായി മിന്നുന്ന പ്രകടനം നടത്തിയ ഫിയോറന്റീന മിഡ്‌ഫീൽഡർ സോഫിയാൻ അംറബത്തിനെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ബാഴ്സലോണയും മൊറോക്കൻ മിഡ്ഫീൽഡർ താല്പര്യം പ്രകടിപ്പിച്ചിരുന്നു.2023/24 സീസണിന് മുന്നോടിയായി തങ്ങളുടെ മിഡ്ഫീൽഡ് ഡിപ്പാർട്ട്‌മെന്റ് ശക്തിപ്പെടുത്താനാണ് റെഡ് ഡെവിൾസ് ലക്ഷ്യമിടുന്നത്.

ചെൽസിയുടെ മേസൺ മൗണ്ടാണ് മാനേജർ എറിക് ടെൻ ഹാഗിന്റെ മുൻ‌ഗണന ലക്ഷ്യം.കൂടുതൽ സർഗ്ഗാത്മകത നൽകാൻ അനുയോജ്യമായ കളിക്കാരനായിട്ടാണ് ഡച്ചുകാരൻ 24-കാരനെ കാണുന്നത്. എന്നാൽ മറ്റൊരു ഹോൾഡിംഗ് മിഡ്ഫീൽഡറെ കൂടിയും ടെൻ ഹാഗിന് ടീമിലെത്തിക്കാൻ താത്പര്യമുണ്ട്.എഫ്എ കപ്പ് ഫൈനൽ തോൽവിക്ക് തൊട്ടുപിന്നാലെ എറിക് ടെൻ ഹാഗ് ഫിയോറന്റീന മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ പദ്ധതിയിട്ടു. സ്പാനിഷ് പത്രമായ സ്പോർട് പ്രകാരം മാൻ യുണൈറ്റഡ് സോഫിയാൻ അംരബത്തിനെ ഒപ്പിടാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധികളുമായി ചർചക്ര നടത്തുകയും ചെയ്തു. മൊറോക്കോയെ കന്നി ലോകകപ്പ് സെമിഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച

26 കാരനായ മിഡ്‌ഫീൽഡറുടെ വരവ് യുണൈറ്റഡിനെ കൂടുതൽ കരുത്തരാക്കും. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ ഡബ്ല്യുസി ഈ താരത്തിന് കൂടുതൽ പ്രശസ്തി നൽകി. തൊട്ടുപിന്നാലെ, ബാഴ്‌സലോണ താൽപ്പര്യം കാണിക്കുകയും വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്യാൻ ആഗ്രഹിച്ചു.സോഫിയാൻ അംറബത്ത് ജനുവരിയിൽ ബാഴ്‌സലോണയിലേക്ക് മാറാൻ ആഗ്രഹിച്ചുവെങ്കിലും ഫിയോറന്റീന ഒരു ട്രാൻസ്ഫറിനെ എതിർത്തു. പ്രതിഭാധനനായ മിഡ്ഫീൽഡറുടെ കരാർ അടുത്ത വർഷം ഇറ്റാലിയൻ ക്ലബിൽ അവസാനിക്കും.ബാഴ്‌സലോണയ്ക്ക് അവരുടെ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു, മൊറോക്കോ ഇന്റർനാഷണലിനെ സൈൻ ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു.

പുതിയ സീസണിന് മുന്നോടിയായി ഓൾഡ് ട്രാഫോർഡിൽ മാൻ യുണൈറ്റഡിന് മികച്ച അവസരമുണ്ട്. സമ്മർ ജാലകത്തിൽ ബാഴ്‌സലോണയെ തോൽപ്പിക്കാനുള്ള സാമ്പത്തിക ശക്തി അവർക്കുണ്ട്.എറിക് ടെൻ ഹാഗ് മിഡ്ഫീൽഡ് ഓപ്‌ഷൻ വർദ്ധിപ്പിക്കുന്നതിൽ തിരക്കിലാണ്, സോഫിയാൻ അംരബത് അദ്ദേഹത്തിന് ഒരു പ്രധാന ഓപ്ഷനായിരിക്കാം. കാസെമിറോക്ക് ഒരു ബാക്ക് അപ്പ് എന്ന നിലയിലാവും മൊറോക്കൻ താരത്തിന്റെ യൂണൈറ്റഡിലേക്കുള്ള വരവ്.നിലവിൽ ട്രാൻസ്‌ഫർമാർക്ക് 25 മില്യൺ യൂറോയാണ് അദ്ദേഹത്തിന്റെ മൂല്യം.ബുധനാഴ്ച യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ സീരി എ ക്ലബ് നേരിടുമ്പോൾ ഫിയോറന്റീന മിഡ്ഫീൽഡർ ക്ലബിനായി തന്റെ അവസാന മത്സരം കളിച്ചേക്കാം.

Rate this post