തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി ; ജയം തുടർന്ന് ബയേൺ മ്യൂണിക്ക് ; ജയത്തോടെ എ സി മിലാൻ ഒന്നാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഫോം മാഞ്ചസ്റ്റർ സിറ്റി തുടരുന്നു. ലീഗിലെ നാലാം സ്ഥാനക്കാരായിരുന്ന ബ്രൈറ്റണെ ഇന്ന് അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്കായിം ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ആദ്യ പകുതിയിലെ ഗംഭീര പ്രകടനമാണ് സിറ്റിക്ക് വിജയം നൽകിയത്. പതിമൂന്നാം മിനുട്ടിൽ ഗുണ്ടോഗന്റെ ഗോളാണ് സിറ്റിക്ക് ലീഡ് നൽകിയത്.

28ആം മിനുട്ടിലും 31ആം മിനുട്ടിലും ഫോഡൻ ഗോളുകൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി ആദ്യ 31 മിനുട്ടിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലായി. രണ്ടാം പകുതിയിൽ ബ്രൈറ്റണ് സിറ്റിക്ക് വലിയ വെല്ലുവിളി ഉയർത്തി എങ്കിലും സിറ്റി ഡിഫൻസും എഡേഴ്സണും ബ്രൈറ്റണ് എതിരായി നിന്നു. കളിയുടെ 80ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ബ്രൈറ്റൺ ഒരു ഗോൾ മടക്കിയത്. മാക് അലിസ്റ്റർ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇഞ്ച്വറി ടൈമിൽ മഹ്റസിന്റെ ഗോൾ ബ്രൈറ്റന്റെ പൊരുതൽ അവസാനിപ്പിച്ചു.

പ്രീമിയർ ലീഗിൽ എവർട്ടൺ എന്താണ് അവസാന 12 മിനുട്ടുകളിൽ കളിച്ചത് എന്ന് അവർക്ക് പോലും മനസ്സിലായിട്ടുണ്ടാകില്ല. 78 മിനുട്ട് വരെ 2-1ന് മുന്നിലായിരുന്ന എവർട്ടൺ ഫൈനൽ വിസിൽ വന്നപ്പോൾ വാറ്റ്ഫോർഡിന് മുന്നിൽ 2-5ന്റെ പരാജയം ഏറ്റുവാങ്ങുന്നത് ആണ് കാണാൻ ആയത്. കളിയുടെ അവസാനം എങ്ങനെയാണ് ഡിഫൻഡ് ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത രീതിയിലാണ് ബെനിറ്റസിന്റെ ടീം കളിച്ചത്. ജോഷുവ കിംഗ് ഹാട്രിക്കുമായി ഇന്ന് വാറ്റ്ഫോർഡ് ജയത്തിന്റെ ചുക്കാൻ പിടിച്ചു.

എതിരാളികളുടെ വല നിറയ്ക്കുന്ന പതിവ് കലാപരിപാടി തുടർന്ന് ബയേൺ മ്യൂണിക്ക്.ബയേൺ ആക്രമണത്തിന്റെ ചൂടറിഞ്ഞ് ഹോഫൻഹേം. ബുണ്ടസ് ലിഗയിലെ പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഹോഫൻഹേമിനെതിരെ ജർമ്മൻ വമ്പൻമാർ അനായാസ ജയം ആഘോഷിച്ചത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവസ്കി, സെർജിയോ ഗ്നാബ്രി, ചൗപ്പോ മോട്ടിങ്, കോമാൻ എന്നിവർ ലക്ഷ്യം കണ്ടു. 16ആം മിനുട്ടിൽ സെർജ് ഗ്നബ്രിയിലൂടെയാണ് ബയേൺ ആദ്യ ഗോൾ നേടിയത്.സെൻസേഷണൽ 20യാർഡ് ഗോളിലൂടെ 30ആം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്കി ബയേൺ മ്യൂണിക്കിന്റെ ലീഡ് രണ്ടായി ഉയർത്തി.റ്റ് രണ്ട് ഗോളുകളും പിറന്നത് കളിയുടെ രണ്ടാം പകുതിയിലാണ്. ജോഷ്വാ കിമ്മിഷിന്റെ അസിസ്റ്റിൽ എറിക്- മാക്സിം ചൗപോ മോട്ടിംഗാണ് സ്കോർ ചെയ്തത്. കളിയവസാനിക്കും മുൻപേ കിംഗ്സ്ലി കോമനും വല കണ്ടെത്തി.ബുണ്ടസ് ലിഗയിൽ 22 പോയിന്റ് സമ്പാദ്യവുമായി ബയേൺ ഒന്നാമത് തുടരുകയാണ്. ചിര വൈരികളായ ബൊറൂസിയ ഡോട്ട്മുണ്ട് ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ്.

സൂപ്പർ സ്ട്രൈക്കർ ഹാളണ്ട് ഇല്ലാതെ ഇറങ്ങിയിട്ടും ഡോർട്മുണ്ടിന് മികച്ച വിജയം.അർമിനിയ ബീൽഫെൽഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാനു ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്.പെനാൾട്ടിയിലൂടെ എമിറെ ചാനും 45ആം മിനുട്ടിൽ സെന്റർ ബാക്ക് മാറ്റ് ഹമ്മൽസും 73 ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമുമാണ് ഡോർട്ട്മുണ്ടിന്റെ ഗോളുകൾ നേടിയത്.ഈ വിജയത്തോടെ ഡോർട്മുണ്ടിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് ഡോർട്മുണ്ടിന് 22 പോയിന്റായി.

ഇറ്റാലിയൻ ലീഗിൽ ആവേശം നിറഞ്ഞ പോരാട്ടത്തിൽ എ സി മിലാൻ ബൊളോണയെ 4-2ന് കീഴടക്കി. സൂപ്പർ താരം ഇബ്രാഹിമോവിച്ച്, ലിയാവോ, ഡേവിഡ് കലാബ്രിയ, ബെന്നാസിർ എന്നിവർ മിലാനായി ഗോൾ നേടിയപ്പോൾ, ബാരോയാണ് ബൊളോണയ്ക്കായി ലക്ഷ്യം കണ്ടത്. പരിക്കിൽ നിന്ന് മോചിതനായി കളത്തിൽ തിരികെ എത്തിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒരു ഗോൾ നേടിയതിനൊപ്പം സെൽഫ് ഗോളും വഴങ്ങി. വീറും വാശിയും പ്രകടമായ മത്സരത്തിൽ ബോളോണ താരങ്ങളായ സൗമവോറോയും സോറിയാനോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 9 കളികളിൽ നിന്ന് 25 പോയിന്റുള്ള എസി മിലാൻ നിലവിൽ ലീഗിൽ ഒന്നാമതാണ്.

Rate this post