‘ജീവിതത്തിൽ ഒരിക്കൽ’ മാത്രം നേടാവുന്ന ട്രെബിൾ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക് പുനഃസൃഷ്ടിക്കാനാകില്ല : പെപ് ഗ്വാർഡിയോള |Manchester City

കഴിഞ്ഞ സീസണിലെ ട്രിബിൾ നേടിയ പ്രകടനത്തിന്റെ അസാധാരണ റെക്കോർഡ് മറികടക്കാൻ തന്റെ ടീമിന് സാധിക്കുമോയെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗാർഡിയോള സംശയം പ്രകടിപ്പിച്ചു. ബേൺലിക്കെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് കിക്ക് ഓഫിനു മുമ്പായിരുന്നു ഈ പ്രസ്താവന.

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് അരീനയിൽ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കിക്കുന്നത്.അവസാന ആറ് കിരീടങ്ങളിൽ അഞ്ചെണ്ണം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ആദ്യമായി എഫ്എ കപ്പും ചാമ്പ്യൻസ് ലീഗ് ട്രോഫിയും അവർ സ്വന്തമാക്കി.ടീമിന്റെ മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ടായിരുന്നിട്ടും ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു.

“കഴിഞ്ഞ സീസണിൽ ഞങ്ങൾ ചെയ്തത് ചെയ്യാൻ കഴിയില്ല, ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്നതാണ്.എല്ലാവർക്കും ഒരേ ഉദ്ദേശ്യമാണ് ഉയരത്തിലെത്താൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. നമ്മുടെ ഫുട്ബോൾ, നമ്മുടെ ലെവൽ, നമ്മുടെ മാനസികാവസ്ഥ എന്നിവ സീസൺ എങ്ങനെയായിരിക്കുമെന്ന് നിർണ്ണയിക്കും” പെപ് പറഞ്ഞു.

തങ്ങളുടെ ആദ്യ മത്സരത്തിൽ മുൻ സിറ്റി ക്യാപ്റ്റനും ഇപ്പോൾ ബേൺലിയുടെ മാനേജരുമായ വിൻസെന്റ് കോമ്പാനിയെ സിറ്റി നേരിടും. കമ്പനിയുടെ കീഴിൽ രണ്ടാം ടയർ ചാമ്പ്യൻഷിപ്പ് നേടിയാണ് ബേൺലി പ്രമോഷൻ നേടിയത്.ആർബി ലീപ്‌സിഗിൽ നിന്ന് അടുത്തിടെ സ്വന്തമാക്കിയ ജോസ്കോ ഗ്വാർഡിയോൾ ബേൺലിക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നും സിറ്റി മാനേജർ പറഞ്ഞു.

Rate this post