സൗദി ലീഗിലെ ആദ്യമത്സരം തോറ്റുതുടങ്ങി അൽ നസ്ർ : കഷ്ടിച്ച് വിജയിച്ചു യുണൈറ്റഡ് തുടങ്ങി

പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെ സൗദി പ്രോലീഗ് സീസണിലെ ആദ്യം മത്സരം കളിക്കാൻ ഇറങ്ങിയ നിലവിലെ ലീഗ് റണ്ണറപ്പായ അൽ നസ്ർ ടീമിന് അപ്രതീക്ഷിത തോൽവി. മുൻ ലിവർപൂൾ നായകൻ ജോർദാൻ ഹെന്റേഴ്സിന്റെ അൽ ഇത്തിഫാക്ക് ടീമാണ് മത്സരത്തിൽ വിജയം നേടിയത്.

അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ട്രോഫി നേടിയതിനു ശേഷം അൽ നസ്ർ ലീഗ് മത്സരത്തിന് എത്തിയപ്പോൾ ആദ്യമത്സരം തന്നെ തോറ്റു കൊണ്ടാണ് ലീഗിന് തുടക്കം കുറിക്കുന്നത്. അൽ ഇത്തിഫാക്കിന്റെ ഹോം സ്റ്റേഡിയം ആയ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടിയ സാദിയോ മാനേ അൽ നസ്ർ ടീമിന് ലീഡ് നേടിക്കൊടുത്തു.

ആദ്യപകുതി ഒരു ഗോൾ ലീഡിൽ കളി അവസാനിപ്പിച്ച അൽ നസ്റിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽ ഇതിഫാക് തിരിച്ചടിച്ചു. 47 മിനിറ്റിൽ ക്വാസനിലൂടെ സമനില ഗോൾ നേടിയ ഇത്തിഫാക്ക് 53 മിനിറ്റിൽ മൂസ ഡെമ്പലെയിലൂടെ വിജയ ഗോളും നേടി മൂന്നു പോയിന്റുകൾ സ്വന്തമാക്കി മത്സരം വിജയിച്ചു. സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അഭാവം ടീമിനെ ബാധിച്ചിട്ടുണ്ടെന്നാണ് അൽ നസ്റിന്റെ ആരാധകർ വിശ്വസിക്കുന്നത്.

ലീഗിലെ അടുത്ത മത്സരത്തിൽ ഓഗസ്റ്റ് 18 വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 11: 30 ന് അൽ നസ്ർ vs അൽ താവോനെ നേരിടും. അതിനുശേഷം എ എഫ് സി ചാമ്പ്യൻസ് ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിനു വേണ്ടിയാണ് ഓഗസ്റ്റ് 22ന് അൽ നസ്ർ ഇറങ്ങുന്നത്. സീസണിൽ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് കിരീടം നേടി തുടങ്ങിയ ക്രിസ്ത്യാനോ റൊണാൾഡോ ലീഗ് കിരീടം ഉൾപ്പെടെയുള്ള ട്രോഫികൾ കൂടി ലക്ഷ്യം വെക്കുന്നുണ്ട്.

പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സ്വന്തമാക്കിയ അൽ ഹിലാൽ മുൻ ബാഴ്സലോണ താരം മാൽകം നേടിയ ഹാട്രിക്കിൽ അബഹയെ കീഴടക്കി. ഒന്നിനെതിരെ മൂന്ന് യൂഗോളിന്റെ ജയമാണ് അൽ ഹിലാൽ നേടിയത്.അൽ-നാസറിനോട് അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനൽ തോൽവിയുടെ നിരാശയെ പിന്നിലാക്കുന്ന പ്രകടനമാണ് അൽ ഹിലാൽ നടത്തിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം സ്വന്തമാക്കി. വോൾവ്സിനെതിരെയാണ് 76 മിനിറ്റിൽ ഫ്രഞ്ച് താരമായ റാഫേൽ വരാനെ നേടുന്ന ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് പോയിന്റുകൾ സ്വന്തമാക്കുന്നതും ഹോം സ്റ്റേഡിയത്തിൽ വിജയം നേടുന്നത്. ഓൾഡ് ട്രാഫോഡിൽ ഒരു ഗോളിന് കഷ്ടിച്ച് വിജയിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്.

ലാലിഗയിലെ മറ്റൊരു മത്സരത്തിൽ ശക്തരായ അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ 3 ഗോളുകൾക്ക് ഗെറ്റാഫയെ തോൽപ്പിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി മൊറാട്ട, ഡിപായി, ലോറെന്റെ എന്നിവരാണ് ലക്ഷ്യം കണ്ടത്.

1.5/5 - (33 votes)