കരാറിൽ ഒപ്പുവെച്ചു മെഡിക്കലും പൂർത്തിയായി ,നെയ്മർ ജൂനിയറിന്റെ കളികൾ ഇനി സൗദിയുടെ മണലാരണ്യത്തിൽ |Neymar

ലോക ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരുന്ന ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ വാർത്തകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ഫാബ്രിസിയോ റൊമാനോയുടെ അപ്ഡേറ്റ് പുറത്തുവന്നിരുന്നു. സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് ജോയിൻ ചെയ്യാൻ നെയ്മർ സമ്മതിച്ചുവെന്ന് ഫാബ്രിസിയോയുടെ അപ്ഡേറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിലവിലെ അപ്ഡേറ്റ് പ്രകാരം നെയ്മർ ജൂനിയറിന്റെ സൈനിംഗ് ഒഫീഷ്യലി പൂർത്തീകരിച്ചിട്ടുണ്ട്.

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജി ക്ലബ്ബ് വിടാൻ നെയ്മർ ജൂനിയർ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നെയ്മർ ജൂനിയർനു വേണ്ടി സൗദി ക്ലബ്ബായ അൽ ഹിലാൽ രംഗത്ത് വരുന്നത്. നിലവിൽ ഫാബ്രിസിയോ അപ്ഡേറ്റ് പ്രകാരം നെയ്മർ ജൂനിയറിന്റെ സൈനിംഗ് സൗദി ടീം പൂർത്തീകരിച്ചിട്ടുണ്ട്. അൽ ഹിലാൽ നൽകിയ ഡോക്യുമെൻസിൽ എല്ലാം നെയ്മർ ജൂനിയർ സൈൻ ചെയ്തു.

നെയ്മർ ജൂനിയറിന്റെ സൈനിംഗ് സുരക്ഷിതമാക്കാനുള്ള സൗദി അറേബ്യൻ ക്ലബ്ബായ അൽഹിലാലിന്റെ ശ്രമങ്ങൾ വിജയം കണ്ടു. 110 മില്യൺ യൂറോ പി എസ് ജിക്ക് ട്രാൻസ്ഫർ ഫീ നൽകിക്കൊണ്ടാണ് നെയ്മർ ജൂനിയറിനെ സൗദി വമ്പൻമാർ സ്വന്തമാക്കിയത്. 2025 വരെയുള്ള രണ്ടു വർഷത്തെ കാരാറിലാണ് നെയ്മർ ജൂനിയർ സൗദി ക്ലബ്ബുമായി ഒപ്പ് വെച്ചത്. മെഡിക്കൽ പരിശോധന വിജയകരമായി പൂർത്തിയാക്കിയ നെയ്മർ ജൂനിയർ ഈയാഴ്ചയോടെ സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കും.

സീസണിലെ ബിഗ് സൈനിങ് ആയ നെയ്മർ ജൂനിയറിന്റെ പ്രസന്റേഷൻ ഈയാഴ്ചയോടെ അൽ ഹിലാൽ സംഘടിപ്പിക്കും. 10 നമ്പർ ജേഴ്സിയണിഞ്ഞു നെയ്മർ ജൂനിയർ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം സീസണിൽ 160 മില്യൻ യൂറോ ആണ് അൽഹിലാൽ നെയ്മറിന് വേണ്ടി സാലറി ഇനത്തിൽ മാത്രമായി ഓഫർ ചെയ്തിരിക്കുന്നത്.

Rate this post