ആന്റണിയുടെ പകരക്കാരനായി ല ലിഗയിൽ നിന്നും ജാപ്പനീസ് താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United

2022-ൽ 82 മില്യൺ പൗണ്ടിനാണ് ആന്റണിയെ അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. എന്നാൽ ബ്രസീലിയൻ യുവ താരത്തിന് ഒരിക്കലും ഓൾഡ് ട്രാഫൊഡിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല.ആദ്യ ടീമിലെ തന്റെ സമയത്ത് സ്വാധീനം ചെലുത്താൻ അദ്ദേഹം പാടുപെടുകയും ഗാർഹിക പീഡന ആരോപണങ്ങൾക്ക് വിധേയനാകുകയും ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ ഇന്റർനാഷണലിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.ആന്റണിയുടെ പകരക്കാരനായി ജാപ്പനീസ് വണ്ടർ കിഡ് ടേക്ക്ഫുസ കുബോയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്ന് ദി സൺ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ റയൽ മാഡ്രിഡിൽ നിന്ന് അഞ്ച് വർഷത്തെ കരാറിൽ റയൽ സോസിഡാഡ് ജാപ്പനീസ് ഫോർവേഡുമായി ഒപ്പുവച്ചു. വലതുവശത്ത് കളിക്കാൻ ഇഷ്ടപ്പെടുന്ന 22 കാരൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

റയൽ ബെറ്റിസുമായുള്ള റയൽ സോസിഡാഡിന്റെ അവസാന മത്സരത്തിൽ കുബോ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ക്യൂബോയെ ഓൾഡ് ട്രാഫോർഡിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി റിയൽ സോസിഡാഡിന് ആന്റണിയെ ലോണിൽ കൊടുക്കാനും യുണൈറ്റഡ് തയ്യാറാണ്.കഴിഞ്ഞ വർഷം റയൽ സോസിഡാഡിൽ ചേർന്ന ടകെഫുസ കുബോ ഇതുവരെ ലാ ലിഗ ടീമിനായി 68 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ നേടിയിട്ടുണ്ട്.വില്ലാറിയൽ, ഗെറ്റാഫെ,മല്ലോർക്ക എന്നിവർക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഈ സീസണിൽ ലീഗിൽ കുബോ ഇതുവരെ ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ലാലിഗ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് റയൽ സോസിഡാഡ്.29 തവണ ജപ്പാനെ പ്രതിനിധീകരിച്ച ടേക്ക്ഫുസ കുബോ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. 2019 ൽ റയൽ മാഡ്രിഡിൽ എത്തിയ കുബോ വിവിധ സ്പാനിഷ് ക്ലബ്ബുകളിൽ ലോണിൽ കളിച്ചതിനു ശേഷമാണ് 2022 ൽ സോസിഡാഡിൽ എത്തിയത്.