സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് : ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : ബാഴ്സലോണക്ക് ജയം : എസി മിലാന് ജയം , യുവന്റസിനും നാപോളിക്കും തോൽവി
ബയേൺ മ്യൂണിക്കിന്റെ ബുണ്ടസ്‌ലിഗ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് പരാജയപെട്ടു. തോൽവിയോടെ ലീഡർമാരായ ബയർ ലെവർകുസനെക്കാൾ 13 പോയിൻ്റ് പിന്നിലായി ബയേൺ മ്യൂണിക്ക്.ഡോർട്ട്മുണ്ടിനെ സംബന്ധിച്ചിടത്തോളം 10 വർഷത്തിനിടെ മ്യൂണിക്കിലെ അവരുടെ ആദ്യ ലീഗ് വിജയമാണിത്.അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നയിക്കുന്ന നാലാം സ്ഥാനത്ത് ക്ലബ് തങ്ങളുടെ പിടി മുറുക്കുകയും ചെയ്തു.
പത്താം മിനിറ്റിൽ ജൂലിയൻ ബ്രാൻഡിൻ്റെ പാസിൽ നിന്നും കരീം അദേമി നേടിയ ഗോളിൽ ഡോർട്മുണ്ട് മത്സരത്തിൽ ലീഡ് നേടി.83-ൽ ജൂലിയൻ റയേഴ്സൻ്റെ ഗോളിൽ ഡോർട്മുണ്ട് ലീഡ് ഉയർത്തി.മുമ്പത്തെ 11 ലീഗ് കിരീടങ്ങളിലെ ജേതാക്കളായ ബയേണിന് ആക്രമണത്തിൽ കാര്യക്ഷമതയില്ലായിരുന്നു, രണ്ടാം പകുതിയുടെ അവസാനത്തിലാണ് അവരുടെ ആദ്യ ഷോട്ട് ഗോളിലേക്ക് വന്നത്.സ്‌ട്രൈക്കർ ഹാരി കെയ്ൻ മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു.അടുത്ത മാസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലിനെ നേരിടുന്ന ബയേണിന് 60 പോയിൻ്റും, ഹോഫെൻഹൈമിനെതിരെ 2-1ന് വിജയിച്ച ലെവർകൂസന് 73 പോയിൻ്റുമായി. ഡോർട്ട്മുണ്ട് 53 പോയിൻ്റുമായി നാലാമതാണ്.
Bayern Munchen kalah 0-2 dari Borussia Dortmund 😄
— FaktaBola (@FaktaSepakbola) March 30, 2024
🚨 Bayer Leverkusen kini unggul 13 poin di puncak klasemen! 🥶🥶🥶 pic.twitter.com/cmQHcjrTE4
പ്രീമിയര്‍ ലീഗില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് . ബ്രെന്‍റ്‌ഫോര്‍ഡിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മേസണ്‍ മൗണ്ടും ബ്രെന്‍റ്‌ഫോര്‍ഡിനായി ക്രിസ്റ്റഫര്‍ അയെറുമാണ് ഗോള്‍ നേടിയത്. സമനിലയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 48 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുകയാണ്. 15-ാം സ്ഥാനത്താണ് നിലവില്‍ ബ്രെന്‍റ്‌ഫോര്‍ഡ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടത്.
Mason Mount late goal for Manchester United #BREMUN ❤️
— Satan (@Scentofawoman10) March 30, 2024
pic.twitter.com/at4LwmrqgF
31 ഷോട്ടുകളാണ് മത്സരത്തിലുടനീളമായി ആതിഥേയര്‍ യുണൈറ്റഡ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചത്.അതില്‍ നാല് ഷോട്ടുകള്‍ക്ക് ഗോള്‍ പോസ്റ്റ് വില്ലനായി. മറുവശത്ത്, മികച്ച അവസരങ്ങള്‍ സൃഷ്‌ടിക്കാൻ യുണൈറ്റഡ് പാടുപെട്ടു. 11 ഷോട്ടുകള്‍ മാത്രമാണ് ബ്രെന്‍റ്‌ഫോര്‍ഡ് വലയിലേക്ക് യുണൈറ്റഡ് പായിച്ചത്.ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍കാസിമിറോ നല്‍കിയ പാസ് സ്വീകരിച്ച് മേസണ്‍ മൗണ്ട് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എണ്ണം സെക്കന്റുകൾക് ശേഷം ക്രിസ്റ്റഫര്‍ അയര്‍ ബ്രെന്‍റ്‌ഫോര്‍ഡിന്റെ സമനില ഗോൾ നേടി.
AJER HAS EQUALISED!!!!
— FootyTone (@FootyTone) March 30, 2024
Brentford 1-1 Manchester United
pic.twitter.com/MVrC4ppc3t
ലാലിഗയിൽ പത്തു പേരായി ചുരുങ്ങിയ ലാസ് പാൽമാസിനെതിരെ ഒരു ഗോളിന്റെ വിജയവുമായി ബാഴ്സലോണ. 59 ആം മിനുട്ടിൽ വിംഗർ റാഫിൻഹയുടെ ഗോളിലാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. 24 ആം മിനുട്ടിൽ ലാസ് പാൽമാസ് ഗോൾകീപ്പർ അൽവാരോ വാലെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവർ പത്തു പേരായി ചുരുങ്ങി.അടുത്ത മാസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പാരീസ് സെൻ്റ് ജെർമെയ്‌നെ നേരിടാനിരിക്കുന്ന ബാഴ്‌സലോണ, ലാലിഗയിലെ അവസാന ഒമ്പത് മത്സരങ്ങളിൽ ഏഴും ജയിച്ച് 30 കളികളിൽ നിന്ന് 67 പോയിൻ്റായി.2022 ഓഗസ്റ്റിനും ഒക്‌ടോബറിനും ഇടയിലെ ആറു മത്സരങ്ങൾക്ക് ശേഷം സാവി ഹെർണാണ്ടസിൻ്റെ ടീം തുടർച്ചയായി അഞ്ച് ക്ലീൻ ഷീറ്റുകൾ നിലനിർത്തി.59-ാം മിനിറ്റിൽ പകരക്കാരനായ ജോവോ ഫെലിക്‌സ് ടോപ്പ് കോർണറിലേക്ക് നൽകിയ മികച്ച ക്രോസ് ബ്രസീലിയൻ താരം റാഫിൻഹ ഹെഡ്ഡറിലൂടെ വലയിലാക്കി.
RAPHINHA OPENS THE SCORE FOR BARCELONA! AND WHAT AN ASSIST BY JOAO FELIX! 😱pic.twitter.com/4uRCRczjgR
— Stop That Messi (@stopthatmessiii) March 30, 2024
സീരി എയിൽ യുവൻ്റസിനെതിരെ ഒരു ഗോളിന്റെ വിജയം നേടി ലാസിയോ. ഡിഫൻഡർ ആദം മറുസിച്ചിൻ്റെ സ്‌റ്റോപ്പേജ് ടൈം ഗോൾ ആണ് ലാസിയോക്ക് വിജയം നേടിക്കൊടുത്തത്.മുമ്പത്തെ രണ്ട് ലീഗ് ഔട്ടിംഗുകളിൽ അറ്റലാൻ്റയ്‌ക്കെതിരെയും ജെനോവയ്‌ക്കെതിരെയും സമനില വഴങ്ങിയ യുവെ, അവരുടെ അവസാന ഒമ്പത് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിക്കുകയും ആ കാലയളവിൽ ഏഴ് പോയിൻ്റ് മാത്രമാണ് നേടിയത്.30 കളികളിൽ നിന്ന് 59 പോയിൻ്റുമായി അവർ മൂന്നാമതായി തുടരുന്നു. ഒന്നാം സ്ഥനത്തുള്ള ഇൻ്റർ മിലാനെക്കാൾ 17 പിന്നിലാണ് യുവന്റസ്.കഴിഞ്ഞ 20 സീരി എ കാമ്പെയ്‌നുകളിൽ യുവൻ്റസിനെതിരെ നാലാമത്തെ വിജയം മാത്രം നേടിയ ലാസിയോ 46 പോയിൻ്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. 2001ന് ശേഷം ആദ്യമായി ഹോം ലീഗ് മത്സരങ്ങളിൽ അവർ യുവന്റസിനെ തോൽപ്പിച്ചു.
Adam Marusic goal for Lazio's lead over Juventus.#LazioJuventus
— Serie A Xtra (@SerieAXtra) March 30, 2024
pic.twitter.com/AcMRKNJ508
മറ്റൊരു മത്സരത്തിൽ എസി മിലാൻ 2-1ന് ഫിയോറൻ്റീനയെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനം ഉറപ്പിച്ചു. 30 മത്സരങ്ങളിൽ നിന്നും 65 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മിലാൻ.43 പോയിൻ്റുള്ള ഫിയോറൻ്റീന പത്താം സ്ഥാനത്താണ്. 47 ആം മിനുട്ടിൽ റൂബൻ ലോഫ്റ്റസ്-ചീക്കിലൂടെ എസി മിലാൻ മുന്നിലെത്തി.50-ാമത് ആൽഫ്രഡ് ഡങ്കൻ നേടിയ ഗോളിൽ ഫിയോറൻ്റീന മറുപടി നൽകി. മൂന്ന് മിനിറ്റിന് ശേഷം മിലാൻ ലീഡ് തിരിച്ചുപിടിച്ചു, റാഫേൽ ലിയോയാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ നാപ്പോളിയെ അറ്റലാൻ്റ സ്വന്തം തട്ടകത്തിൽ 3-0 ന് പരാജയപ്പെടുത്തി.അലക്‌സി മിറാൻചുക്ക്, ജിയാൻലൂക്ക സ്‌കാമാക്ക, ട്യൂൻ കൂപ്‌മൈനേഴ്‌സ് എന്നിവരുടെ ഗോളുകൾ അഞ്ച് കളികളിൽ അറ്റലാന്റാക്ക് അവരുടെ ആദ്യ ലീഗ് വിജയം നൽകി.