ബോൺമൗത്തിനെതിരെ തോൽവിക്ക് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് | Manchester United | Bruno Fernandes

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ പ്രകടനം തുടരുകയാണ് . ഇന്നലെ ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ബേണ്‍മൗത്താണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ബേണ്‍മൗത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിചയപെടുത്തിയത്.കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ തകർത്ത് തിരിച്ചുവരവിന്റെ സൂചന നൽകിയ യുണൈറ്റഡ് ദയനീയ പ്രകടനമാണ് ഇന്നലെ പുറത്തടുത്തത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഇന്നലത്തെ തോൽവിക്ക് ശേഷം ടീമിന്റെ മോശം പ്രകടനത്തിന് ക്ഷമാപണം നടത്തി.നവംബറിലെ പ്രീമിയർ ലീഗിന്റെ പ്രതിമാസ അവാർഡുകൾ സ്വന്തമാക്കി കരുത്തു കാട്ടിയ യുണൈറ്റഡിന് ഈ തോൽവി വലിയ തിരിച്ചടിയാണ്.എറിക് ടെൻ ഹാഗ് മാനേജർ ഓഫ് ദ മന്ത്, ഹാരി മഗ്വെയർ പ്ലെയർ ഓഫ് ദ മന്ത്, അലജാൻഡ്രോ ഗാർനാച്ചോ ഗോൾ ഓഫ് ദ മന്ത് എന്നിവ നേടി.ഈ സീസണിലെ യുണൈറ്റഡിന്റെ നാലാമത്തെ ഹോം ലീഗ് തോൽവി ആയിരുന്നു ഇത് . ഡൊമിനിക് സോളങ്കെ, ഫിലിപ്പ് ബില്ലിംഗ്, മാർക്കോസ് സെനെസി എന്നിവരുടെ ഗോളുകളാണ് ബോൺമൗത്തിന് വിജയം നേടികൊടുത്തത്.

ഇത് ഓൾഡ് ട്രാഫോഡിൽ അവരുടെ ആദ്യ വിജയവും അഞ്ച് ലീഗ് ഗെയിമുകളിലെ നാലാമത്തെ വിജയവുമാണ്. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഡൊമിനിക് സോളങ്കെയിലൂടെ സന്ദർശകർ ലീഡ് നേടി.യുണൈറ്റഡ് പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.എന്നാൽ രണ്ടാം പകുതിയിൽ അഞ്ചു മിനുട്ടിനുളിൽ രണ്ട് ഗോളുകൾ കൂടി നേടി ബേണ്‍മൗത്ത് തിയേറ്റർ ഓഫ് ഡ്രീംസിൽ തങ്ങളുടെ ആദ്യ വിജയം ഉറപ്പിച്ചു, ഫിലിപ്പ് ബില്ലിംഗും മാർക്കോസ് സെനെസിയും ആണ് ഗോളുകൾ നേടിയത്. മഞ്ഞക്കാർഡ് കണ്ട ഫെർണാണ്ടസിന് ലിവർപൂളിനെതിരെയുള്ള അടുത്ത മത്സരം നഷ്ടപ്പെടും.

‘ക്ഷമിക്കുക, ഞങ്ങൾ ഇന്ന് നടത്തിയ പ്രകടനം സ്വീകാര്യമായിരുന്നില്ല’ മത്സര ശേഷം യുണൈറ്റഡ് ക്യാപ്റ്റൻ പറഞ്ഞു.‘എന്നിൽ നിന്ന് തുടങ്ങാം , ഞാൻ മറ്റാരെയും കുറിച്ച് സംസാരിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ പ്രകടനം ഞങ്ങളുടെ നിലവാരത്തിലല്ലെന്നും കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും ഡ്രസ്സിംഗ് റൂമിൽ എല്ലാവരും സമ്മതിക്കുന്നുവെന്ന് ഞാൻ കരുതുന്നു” ഫെർണാണ്ടസ് പറഞ്ഞു.

ചെൽസിക്കെതിരെ അവരുടെ മികച്ച പ്രകടനം ആവർത്തിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ ‘എനിക്കറിയില്ല. എന്നാൽ ഞങ്ങൾ ഒരു ഗെയിം ജയിക്കുമ്പോൾ ഞങ്ങൾ മുമ്പ് ചെയ്ത അതേ രീതിയിൽ അടുത്ത മത്സരത്തിൽ പ്രകടനം നടത്തുന്നില്ല എന്നത് ശെരിയാണ്.ഇത് ഏകാഗ്രതയുടെ അഭാവമാണോ അതോ ശ്രദ്ധയുടെ കുറവാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് എനിക്കറിയില്ല, പക്ഷേ അത് നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്, ഒരു ഗെയിം വിജയിച്ചതിന് ശേഷം വീണ്ടും വിജയിക്കാനുള്ള സ്ഥിരത നേടേണ്ടതുണ്ട് – ചിലപ്പോൾ മോശം പ്രകടനം നടത്തിയാലും ഫലം ലഭിക്കുന്നു” ഫെർണാണ്ടസ് പറഞ്ഞു.

‘കഴിഞ്ഞ മത്സരത്തിൽ ചെൽസിക്കെതിരെ കളിച്ചത് പോലെ ആക്രമണോത്സുകമായിരുന്നില്ല, ഗുണനിലവാരത്തിലും പ്രയത്നത്തിലും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചില്ല.

Rate this post