ബെല്ലിങ്ഹാം അല്ല, നിലവിൽ ഏറ്റവും മികച്ചവൻ ഇപ്പോഴും മെസ്സിയാണെന്ന് റയൽ ബെറ്റിസ് താരം | Lionel Messi

ലാലിഗ സീസണിൽ നടന്ന റയൽ മാഡ്രിഡ് VS റയൽ ബെറ്റിസ് പോരാട്ടത്തിൽ സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ച് റയൽ മാഡ്രിഡിനെ സമനിലയിൽ കുരുക്കുവാൻ റയൽ ബെറ്റിസിന് കഴിഞ്ഞു. 53 മിനിറ്റിൽ ജൂഡ് ബെലിങ്ഹാം നേടുന്ന ഗോളിലൂടെ ലീഡ് നേടിയ റയൽ മാഡ്രിഡിനെതിരെ 66 മിനിറ്റിൽ ഐറ്റർ റുബാലിന്റെ ഗോളിലൂടെ റയൽ ബെറ്റിസ് സമനില പോയന്റ് സ്വന്തം ആരാധകർക്ക് മുന്നിൽ സ്വന്തമാക്കുകയായിരുന്നു.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരം റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ഹാം ആണോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് റയൽ ബെറ്റിസ് താരമായ ഐറ്റർ റുബാൽ നൽകിയ മറുപടി മറ്റൊന്നായിരുന്നു. ലിയോ മെസ്സി കളിക്കുന്നിടത്തോളം കാലം മറ്റൊരു താരവും മികച്ചതാണെന്ന് പറയാൻ തനിക്കാവില്ല എന്നാണ് മറുപടി നൽകിയത്.

“നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ജൂഡ് ബെല്ലിങ്ഹാം ആണോ എന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ, ലിയോ മെസ്സി കളിക്കുന്നിടത്തോളം കാലം എനിക്ക് അങ്ങനെ പറയാൻ ആവില്ല.” – റയൽ ബെറ്റിസിന് വേണ്ടി റയൽ മാഡ്രിഡിനെതിരെ മത്സരത്തിൽ സമനില ഗോൾ നേടിയ ഐറ്റർ റുബാൽ പറഞ്ഞു. ബോക്സിനു പുറത്തു നിന്നും തകർപ്പൻ ഗോൾ ആയിരുന്നു ഐറ്റർ റുബാൽ റയൽ മാഡ്രിഡിനെതിരെ നേടിയത്.

ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന റയൽ മാഡ്രിഡ് താരമായ ജൂഡ് ബെലിങ്ഹാം ലാലിഗയിലെ ഏറ്റവും മികച്ച ടോപ് സ്കോറർ പട്ടം തന്റെ പേരിലാക്കി മുന്നേറുകയാണ്. ലാലിഗയിൽ 14 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും അസിസ്റ്റും നേടിയ താരം ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ നിന്നും നാലു ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ ജൂഡ് ബെലിങ്ഹാം ഈ സീസണിലെ ബാലൻ ഡി ഓർ പുരസ്കാരം നേടാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന താരമാണ്. അതേസമയം സൂപ്പർ താരമായ ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പം അടുത്ത സീസൺ കളിക്കുവാൻ വേണ്ടി തയ്യാറാവുകയാണ്.

5/5 - (1 vote)