സ്റ്റീഫൻ കോൺസ്റ്റന്റൈൻ വീണ്ടും ഇന്ത്യയിലേക്ക് , സൈമൺ ഗ്രേസന്റെ പകരക്കാരനായി ബെംഗളൂരു എഫ്‌സിലേക്ക് | Bengaluru FC

മുംബൈ സിറ്റി എഫ്‌സിയോട് 4-0ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഹെഡ് കോച്ച് സൈമൺ ഗ്രേസണെ ബെംഗളൂരു എഫ്‌സി പുറത്താക്കിയിരുന്നു.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ബംഗളുരുവിനു നേടാൻ സാധിച്ചത്.

ഒരു മത്സരം മാത്രം ജയിച്ച് ബെംഗളൂരു നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.സൈമൺ ഗ്രേസന്റെ പകരക്കാരനായി ഇംഗ്ലീഷ് താരം സ്റ്റീഫൻ കോൺസ്റ്റന്റൈനെ ബെംഗളൂരു നിയമിച്ചു.കോൺസ്റ്റന്റൈൻ ബ്ലൂസുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു.ഇന്ത്യയുടെ ദേശീയ ടീമിന്റെ പരിശീലകനായി ഇതിനകം രണ്ട് തവണ സേവനമനുഷ്ഠിച്ച കോൺസ്റ്റന്റൈനെ പാകിസ്ഥാൻ ദേശീയ ടീമിന്റെ പരിശീലനുമായിരുന്നു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക് പാകിസ്ഥാന്റെ മുന്നേറ്റം ഉറപ്പാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.ബംഗളൂരു സിറ്റി എഫ്‌സിയുടെ സിഇഒ പാർത്ഥ് ജിൻഡാൽ 4-0 ന് പരാജയത്തിന് ശേഷം നിരാശ പ്രകടിപ്പിച്ചിരുന്നു. മാറ്റങ്ങൾ വരാനിരിക്കുന്നു’ എന്ന് പറഞ്ഞു. ജിൻഡാലിന്റെ ട്വീറ്റ് സൈമൺ ഗ്രേസനെ നീക്കം ചെയ്യുന്നതിന്റെ ഒരു സൂചകമാകാമായിരുന്നു.

2022-23 സീസണിന്റെ തുടക്കത്തിൽ ക്ലബ്ബിൽ ചേർന്ന ഇംഗ്ലീഷുകാരൻ ഗ്രേസൺ, ബ്ലൂസിനെ മൂന്ന് ഫൈനലുകളിലേക്ക് നയിച്ചു – ഡ്യൂറാൻഡ് കപ്പ് നേടി, സൂപ്പർ കപ്പിലും ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലും റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തു.

Rate this post