റാഷ്‌ഫോർഡ് !! വിജയ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. യൂണൈറ്റഡിനായി മിന്നുന്ന ഫോമിലുള്ള മർക്കസ് റാഷ്‌ഫോർഡ് ഇരട്ട ഗോളുകൾ നേടി. ജേഡൻ സാഞ്ചോയാണ് മൂന്നാമത്തെ ഗോൾ നേടിയത്.
ആക്രമണത്തിൽ ലെസ്റ്റർ ആധിപത്യം പുലർത്തിയ ഓൾഡ് ട്രാഫോർഡിൽ തുടക്കത്തിൽ രണ്ട് ഗോളിന് പിന്നിലാകാതിരുന്നതിന് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയ്ക്ക് യുണൈറ്റഡിന് നന്ദി പറയാം.വിംഗർ ഹാർവി ബാൺസിന്റെയും കെലേച്ചി ഇഹിയനാച്ചോയും ശ്രമങ്ങൾ സ്പാനിഷ് കീപ്പർ തടുത്തിട്ടു. 25 ആം മിനുട്ടിൽ ഗോൾകീപ്പർ ഡാനി വാർഡിനെ മറികടന്ന് ഫോമിലുള്ള ഫോർവേഡ് റാഷ്‌ഫോർഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.
58ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെ യുണൈറ്റഡ് വീണ്ടും വല കുലുക്കി. ഫ്രെഡിന്റെ പാസ് സ്വീകരിച്ച് മൈതാന മധ്യത്ത് നിന്ന് കുതിച്ചായിരുന്നു റാഷ്ഫോർഡിന്റെ രണ്ടാം ഗോൾ. സീസണിലെ 24ആം ഗോൾ ആയിരുന്നു അത്. 61 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിനൊപ്പം മികച്ച വൺ-ടു കളിച്ച വിങ്ങർ ജാദൺ സാഞ്ചോ മൂന്നാം യുണൈറ്റഡ് ഗോൾ നേടി.
Marcus Rashford has equaled Cristiano Ronaldo's goal scoring tally for Manchester United last season when he was their top scorer.
— ESPN FC (@ESPNFC) February 19, 2023
Filling his shoes 👏 pic.twitter.com/w8Ga8FcrrK
ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറക്കാൻ യുണൈറ്റഡിന് സാധിച്ചു.ബാഴ്‌സലോണയ്‌ക്കെതിരായ രണ്ടാം ലെഗ് യൂറോപ്പ ലീഗ് മത്സരവും ന്യൂകാസൽറ്റിനെതിരായ കപ്പ് ഫൈനലും വരാനിരിക്കുന്നതിനാൽ, റാഷ്‌ഫോർഡിന്റെ മികച്ച കുതിപ്പ് തുടരുമെന്ന് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നു.