‘സീറോയിൽ നിന്നും ഹീറോയിലേക്ക്’ : ഒറ്റ മത്സരം കൊണ്ട് വിമർശകരെ ആരാധകരാക്കി മാറ്റിയ യുണൈറ്റഡ് താരങ്ങൾ |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടുത്ത കാലത്തായി ഏറ്റവും വിമർശിക്കപ്പെട്ട രണ്ടു താരങ്ങളായിരുന്നു ഹാരി മഗ്വെയറും ആന്ദ്രെ ഒനാനയും. എന്നാൽ ആ വിമർശനങ്ങൾ എല്ലാം ഒറ്റ മത്സരത്തിലൂടെ ഇല്ലാതാക്കിയിരിക്കുകയാണ് രണ്ടു താരങ്ങളും.ഓൾഡ് ട്രാഫോർഡിൽ ബോബി ചാൾട്ടനെ അനുസ്മരിക്കുന്ന രാത്രിയിൽ എഫ്‌സി കോപ്പൻഹേഗനെ 1-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് വമ്പന്മാർ തങ്ങളുടെ ആദ്യ രണ്ട് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഗെയിമുകൾ തോറ്റിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകസ്ഥാനം പോലും നഷ്‌ടപ്പെടുകയും ചെയ്‌ത മാഗ്വയർ ഇന്നലത്തെ നിർണായക മത്സരത്തിൽ നിശ്ചയദാർഢ്യവും പ്രതിരോധശേഷിയും പ്രകടിപ്പിച്ചു.ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത 30 കാരനായ ഡിഫൻഡർ ഒടുവിൽ തന്റെ നിമിഷം കണ്ടെത്തി. മത്സരത്തിന്റെ 72 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ എറിക്‌സന്റെ ഉജ്ജ്വലമായ ക്രോസിൽ നിന്നും മാഗ്വയർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടി.ഇഞ്ചുറി ടൈമിൽ യുണൈറ്റഡ് പെനാൽറ്റി വഴങ്ങിയെങ്കിലും കോപ്പൻഹേഗന്റെ ജോർദാൻ ലാർസൺ എടുത്ത കിക്ക് ഒനാന രക്ഷപെടുത്തി യുണൈറ്റഡിന് ജയം നേടിക്കൊടുത്തു.

2021 നവംബർ 23-ന് വില്ലാറിയലിൽ 2-0ന് എവേ വിജയത്തിന് ശേഷം ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിന്റെ ആദ്യ വിജയമായിരുന്നു ഇത്.ഷെഫീൽഡ് യുണൈറ്റഡിനെതിരായ മുൻ ഏറ്റുമുട്ടലിൽ ശ്രദ്ധേയമായ പ്രകടനം ഉൾപ്പെടെ സമീപകാല മത്സരങ്ങളിൽ ഒനാനയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. കാമറൂണിയൻ ഗോൾകീപ്പറുടെ പ്രകടനത്തിൽ മാനേജർ ടെൻ ഹാഗ് തൃപ്തി പ്രകടിപ്പിച്ചു.ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോടും ഗലാറ്റസറേയോടും യുണൈറ്റഡ് പരാജയപ്പെട്ട മത്സരത്തിൽ കാമറൂണിയൻ വലിയ പിഴവുകൾ വരുത്തിയിരുന്നു.

പ്രീമിയർ ലീഗിലെ ഒനനയുടെ പ്രകടനത്തിലും വലിയ വിമര്ശനം വന്നിരുന്നു.കോപ്പൻഹേഗനെതീരെ ഇഞ്ചുറി ടൈമിൽ മുൻ യുണൈറ്റഡ് സ്‌ട്രൈക്കർ ഹെൻറിക് ലാർസന്റെ മകൻ ജോർദാൻ ലാർസൺ എടുത്ത പെനാൽറ്റി തടുത്തിട്ട ഒനാന തന്റെ കഴിവ് എന്താണെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ്.

Rate this post