അസൂറികളെ കീഴടക്കി നാഷൺസ് ലീഗ് ഫൈനലിലേക്ക് മാർച്ച് ചെയ്ത് സ്പെയിൻ

ആവേശകരമായ പോരാട്ടത്തിൽ ഇറ്റലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി നേഷൻസ് ലീഗ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സ്പെയിൻ. ഫൈനലി;ൽ നെതർലാൻഡ്സിനെ കീഴടക്കിയെത്തുന്ന ക്രോയേഷ്യയാണ് സ്‌പെയിനിന്റെ എതിരാളികൾ.

മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ സ്‌പെയിൻ ലീഡ് നേടി .യെറെമി പിനോയാണ് സ്പെയിനിനായി ഗോൾ നേടിയത്.എന്നാൽ 11 ആം മിനുട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സിറോ ഇമ്മൊബൈൽ ഇറ്റലിയെ ഒപ്പമെത്തിച്ചു.2022 മാർച്ചിൽ നോർത്ത് മാസിഡോണിയയോട് നടന്ന ലോക കപ്പ് പ്ലേ ഓഫ് പരാജയത്തിന് ശേഷം ആദ്യമായി ടീമിനൊപ്പം തിരിച്ചെത്തിയതായിരുന്നു ഇമ്മൊബൈൽ. ആദ്യ പകുതിയിൽ ഒരിക്കൽ കൂടി ഇറ്റലി ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ മികവോട് കളിച്ച സ്‌പെയ്ൻ 88 ആം മിനുട്ടിൽ വിജയ ഗോൾ നേടി.ജോസെലു നേടിയ ഗോൾ സ്പെയിന് ഫൈനലിൽ ഒരു സ്ഥാനം നേടിക്കൊടുത്തു.മാർച്ചിൽ സ്കോട്ട്‌ലൻഡിനെതിരായ തോൽവിക്ക് ശേഷം നിശിതമായി വിമർശിക്കപ്പെട്ടിരുന്ന സ്പാനിഷ് പരിശീലകൻ ഡി ലാ ഫ്യൂന്റെയുടെ വലിയ തിരിച്ചു വരവായിരുന്നു ഇത്.പുതിയ പരിശീലകന്റെ കീഴിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ ജോസെലുവിന് കഴിഞ്ഞു.

33 കാരനായ താരം ഈ സീസണിൽ എസ്പാൻയോളിനൊപ്പം ലാ ലിഗയിൽ 16 തവണ വലകുലുക്കി.യൂറോ 2012 ഫൈനലിൽ സ്പെയിൻ ഇറ്റലിയെ 4-0 ന് തകർത്ത് 2021 നേഷൻസ് ലീഗ് സെമി ഫൈനലിൽ വിജയിച്ചു, സെമിയിൽ സ്പെയിനിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ഇറ്റലി യൂറോ 2020 നേടി.

Rate this post