ഓസ്‌ട്രേലിയൻ കളിക്കാരെ വട്ടംകറക്കിയ ഡ്രിബ്ലിങ്ങുമായി ലയണൽ മെസ്സി |Lionel Messi

പഴകും തോറും വീര്യം കൂടുന്നത് വീഞ്ഞിന് മാത്രമല്ല ദിവസങ്ങൾക്കുളിൽ 36 വയസ്സ് തികയുന്ന ലയണൽ മെസിക്ക് കൂടിയാണ്. ഇന്ന് ബീജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ മെസ്സിയുടെ പ്രകടനം കണ്ടാൽ അത് ശെരിയാണെന്ന് മനസ്സിലാവും.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി അര്ജന്റീന ജേഴ്സിയിൽ ഇറങ്ങുമ്പോഴാണ് സൂപ്പർ താരം ലയണൽ മെസ്സിയുടെ വിശ്വ രൂപം കാണാൻ സാധിക്കുന്നത്. 2021 ലെ കോപ്പ അമേരിക്ക മുതൽ അര്ജന്റീന ജേഴ്സിയിലെ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനമാണ് കാണാൻ സാധിക്കുന്നത്. ഫൈനലിസമയിലും ഖത്തർ വേൾഡ് കപ്പിലും മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം ഫുട്ബോൾ ആരാധകർ നേരിട്ട് കണ്ടതാണ്. ക്ലബിന് വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ അത്ര മികവ് പുലർത്താൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്തിൻറെ ജേഴ്സിയിൽ തകർത്താടുകയാണ്.

ഗോളുകൾ അടിച്ചു കൂട്ടുന്നതോടൊപ്പം ഗോളൊരുക്കു കൊടുക്കുന്നതിലും മെസ്സി മുന്നിലാണ്. മത്സരത്തിലെ 80 ആം സെക്കൻഡിൽ തന്നെ സൂപ്പർ താരം ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിലൂടെ അര്ജന്റീന മുന്നിലെത്തി.എൻസോ ഫെർണാണ്ടസ് കൊടുത്ത പാസ് പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്നും സ്വീകരിക്കുകയും മനോഹരമായി നിയന്ത്രിക്കുകയും ചെയ്ത മെസ്സി ഓസീസ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോൾ കീപ്പര്ക്ക് ഒരു അവസരം നൽകാതെ മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെ വലയിലെത്തിച്ചു. അര്ജന്റീന ജേഴ്സിയിൽ 175 ആം മത്സരം കളിക്കുന്ന ലയണൽ മെസ്സിയുടെ 103 ആം ഗോളായിരുന്നു ഇത്.

മെസ്സി തന്റെ കരിയറിൽ നേടുന്ന ഏറ്റവും വേഗതയേറിയ ഗോളാണിത്. അർജന്റീനക്ക് വേണ്ടി തുടർച്ചയായ ഏഴ് മത്സരങ്ങളിൽ മെസ്സി ഗോൾ നേടിക്കഴിഞ്ഞു. അതായത് മെസ്സിയുടെ ഏറ്റവും വലിയ സ്ട്രീക്ക് ആണിത്. മെസ്സി ഇതിനു മുൻപ് പ് അർജന്റീനക്ക് വേണ്ടി തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടിയിട്ടില്ല. മെസിയുടെ ഗോളിനേക്കാള്‍ പ്രശംസിക്കപ്പെടേണ്ടത് അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള പ്രകടനം തന്നെയാണ്. ഗോളിനേക്കാളേറെ വൈറലാകുന്നത് മെസി ഓസ്‌ട്രേലിയന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്തുപോകുന്ന കാഴ്ച്ചയാണ്. കുറച്ച് ദിവസം കൂടി കഴിഞ്ഞാല്‍ 36 വയസ് പൂര്‍ത്തിയാവും മെസിക്ക്. തന്നെക്കാള്‍ 10 വയസ് കുറവുള്ള താരങ്ങളെ അനായാസം ഭേദിക്കുന്ന മെസി ഒരു മനോഹരമായ കാഴ്ച്ച തന്നെയാണ്.

പന്തുമായി മുന്നേറുന്നതിനിടെ തനിക്ക് മുന്നിലെത്തിയ മൂന്നു ഓസ്‌ട്രേലിയൻ താരങ്ങളെ നാല് തവണയാണ് താരം മനോഹരമായി ഡ്രിബിൾ ചെയ്‌തത്‌. ഡ്രിബിളിംഗിനു ശേഷം പന്ത് ലെഫ്റ്റ് വിങ്ങിലൂടെ കുതിച്ചു കൊണ്ടിരുന്ന ഗർനാച്ചോക്ക് മെസി കൈമാറിയെങ്കിലും താരത്തിന് ബോക്‌സിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല. മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച 14 മത്സരങ്ങളിൽ 22 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് സാധിച്ചു.

അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന ജേഴ്സിയിൽ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. യുറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്ന് വിടപറഞ്ഞ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.മത്സരത്തിലെ പ്രകടനം കണ്ടതോടെ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള മെസിയുടെ തീരുമാനം വേണ്ടായിരുന്നുവെന്ന് ആരാധകർ പറയുന്നത്.

Rate this post