ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനത്തിൽ ബാഴ്സലോണ സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിപണിയിൽ സജീവമാവുകയാണ്. റയൽ മാഡ്രിഡിൽ നിന്നും പരിചയസമ്പന്നനായ കസെമിറോയെ സ്വന്തമാക്കിയ യുണൈറ്റഡ് ഇപ്പോൾ ഒരു സ്‌ട്രൈക്കറെ കൂടി ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ യുണൈറ്റഡ് ഒരു സ്‌ട്രൈക്കറിനായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗോൾ വേട്ടക്കാരനായ സ്‌ട്രൈക്കറുടെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടുന്നത് കാണാൻ സാധിച്ചിരുന്നു .ബാഴ്സയിൽ നിന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മെംഫിസ് ഡിപേയെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് ടെൻ ഹാഗ്.

ഡച്ച് സ്‌ട്രൈക്കർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു പുതിയ പ്ലാറ്റ്‌ഫോം തേടുകയാണ്. ഇറ്റാലിയൻ ക്ലബ് യുവന്റസ് മെംഫിസ് ഡിപേയ്ക്കായി ശ്രമം നടത്തിയിരുന്നു.സീരി എയിലേക്കുള്ള മാറ്റത്തിൽ ഡെപേയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഡിപേയുടെ ഡിമാൻഡ് നിറവേറ്റാൻ യുവന്റസ് തയ്യാറല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ യുവന്റസ് ഡിപേയ്ക്കുള്ള ശ്രമം നിർത്തിയതായും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല, പോളിഷ് സ്‌ട്രൈക്കർ അർക്കാഡിയസ് മിലിക്കിനെ മാഴ്‌സെയിൽ നിന്ന് ലോണിൽ 2 മില്യൺ യൂറോയ്ക്ക് സ്വന്തമാക്കാൻ യുവന്റസ് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ അവസരം മുതലെടുത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഡിപേയ്ക്കായി രംഗത്തെത്തിയിരിക്കുന്നത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ജൂൾസ് കൗണ്ടെയുടെ സൈനിംഗ് പൂർത്തിയാക്കാൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ല.ഡിപേയെയും ഔബമേയാങ്ങിനെയും ഒഴിവാക്കിയാൽ മാത്രമേ ബാഴ്‌സലോണയ്ക്ക് ജൂൾസ് കൗണ്ടെയെ സൈൻ ചെയ്യാൻ കഴിയൂ. ഈ നിബന്ധനകളെല്ലാം കണക്കിലെടുത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡെപേയെ ടീമിലെത്തിക്കാൻ ലക്ഷ്യമിടുന്നത്. യുണൈറ്റഡ് ബാഴ്സക്ക് 10 മില്യൺ യൂറോ വരെ ഓഫർ ചെയ്യാൻ തയ്യാറാണ്.

2015 ൽ പിഎസ്വി യിൽ നിന്നും എത്തിയ ഡിപ്പായ്ക്ക് യൂണൈറ്റഡിനായി 53 മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 2017 ൽ ഫ്രഞ്ച് ക്ലബ് ലിയോണിലേക്ക് മാറുകയും ചെയ്തു.കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്‌ക്കായി 38 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ 28-കാരൻ നേടിയിരുന്നു.

Rate this post