❝16 ഒക്ടോബർ മുതൽ ഡിസംബർ 1 വരെ❞ -ലിവർപൂൾ, ടോട്ടൻഹാം, മാൻ സിറ്റി, ചെൽസി, ആഴ്സണൽ…

വലിയ വില കൊടുത്ത്‌ വമ്പൻ താരങ്ങളെ ടീമിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഒരു തുടക്കം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ ലഭിച്ചില്ല. ഒരു സമ്മിശ്ര തുടക്കമാണ് പ്രീമിയർ ലീഗിലും ലഭിച്ചത്. പ്രീമിയർ ലീഗിൽ നിലവിൽ ഏഴു മത്സരങ്ങൾ അവസാനിച്ചപ്പോൾ 14 പോയിന്റുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് യുണൈറ്റഡ്.അന്തരാഷ്ട്ര ഇടവേളക്ക് ശേഷം 16 ഒക്ടോബർ മുതൽ ഡിസംബർ 1 വരെ ശക്തരായ എതിരാളികളെയാണ് യുണൈറ്റഡിന് നേരിടേണ്ടി വരിക.സമീപകാല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കഠിനമായ കാലഘട്ടങ്ങളിലൊന്നാണ് ഈ മത്സരങ്ങളുടെ കാലഘട്ടം എന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്.

ഈ സീസണിൽ യംഗ് ബോയ്സ് (ചാമ്പ്യൻസ് ലീഗ്) ,ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം എന്നിവർക്കെതിരെ തോൽവി വഴങ്ങിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ വിയ്യ റയലിനെതിരെ കഷ്ടിച്ച് രക്ഷപെട്ടു. സ്‌പെയിനിനെതിരായ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സെന്റർ-ബാക്ക് റാഫേൽ വരാനെക്ക് പരിക്കേറ്റത് യുണൈറ്റഡിന് തിരിച്ചടിയായി. മറ്റൊരു ഡിഫൻഡർ ഹാരി മഗ്വെയർ പരിക്ക് മൂലം പുറത്തു തന്നെയാണ്.ആദ്യ ഓപ്‌ഷനായ രണ്ടു സെന്റര് ബൈക്കുകൾ ഇല്ലാതെയാവും യുണൈറ്റഡ് ആദ്യ മത്സരത്തിനിറങ്ങുന്നത്.മാർക്കസ് റാഷ്ഫോർഡിന് ഉണ്ട് ടീമിനൊപ്പം മറ്റൊരു പരിശീലന സെഷൻ പൂർത്തിയാക്കിയത് യുണൈറ്റഡിന് സന്തോഷം നൽകുന്ന വാർത്തയായി.

ഒക്ടോബർ 16 ആം തീയതി പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെയാണ് യുണൈറ്റഡിന്റെ മത്സരം. 21 ആം തീയതി ചാമ്പ്യൻസ് ലീഗിൽ ഓൾഡ് ട്രാഫൊർഡിൽ അറ്റ്ലാന്റായെ നേരിടും. 24 ആം തീയതി ലിവർപൂളിനെയും,30 ആം തീയതി ടോട്ടൻഹാമിനെയും നേരിടും. നവംബർ മൂന്നിന് ചാമ്പ്യൻസ് ലീഗ് റിട്ടേൺ ലെഗിൽ അറ്റ്ലാന്റായെ അവരുടെ സ്റ്റേഡിയത്തിൽ നേരിടും. ആറാം തീയതി മാഞ്ചസ്റ്റർ സിറ്റിയും, 20 ആം തീയതി വാറ്റ്ഫോഡിനെയും 23 നു ചാമ്പ്യൻസ് ലീഗിൽ വിയ്യ റയലിനെയും നേരിടും. 28 ആം തീയതി ചെൽസിയെയും ഡിസംബർ ഒന്നിന് ആഴ്സനലിനെയും നേരിടും. കുറഞ്ഞ ദിവസത്തിനുള്ളതിൽ ഇത്രയും വലിയ മത്സരങ്ങൾ കളിക്കാനുള്ള ശക്തി യുണൈറ്റഡിന് നിലവിൽ ഉണ്ടോ എന്ന് സംശയമാണ്.

കളിച്ചിരുന്ന കാലമത്രയും മാഞ്ചസ്റ്ററിന്റെ നേട്ടങ്ങൾക്ക് പിറകിൽ നിൽക്കാൻ ഒലെ ക്ക് സാധിച്ചിട്ടുണ്ടെങ്കിലും പരിശീലക വേഷത്തിൽ അദ്ദേഹം പരാജയമായി മാറുകയാണ്. മാഞ്ചസ്റ്ററിന്റെ മൈതാനത്തു പരിശീലകന്റെ വേഷത്തിലെത്തിയ ശേഷം യൂറോപ്പ ലീഗ് ഫൈനലിൽ എത്തിച്ചതാണ് ഒലെ യുടെ പ്രധാന നേട്ടം. നിരവധി ലോകോത്തര താരങ്ങൾ ഉണ്ടെങ്കിലും അവരെ എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത അവസ്ഥയാണ് സോൾഷ്യറിനുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാ ലീഗിലുമെന്ന പോലെ തന്റെ ഗോളടി മികവ് തുടർന്ന് കൊണ്ടിരിക്കുന്നു. എന്നാൽ കോടികൾ വെറും കണക്കുകൾ മാത്രമാക്കി സാഞ്ചോ മൈതാനമദ്ധ്യേ അലഞ്ഞു തിരിയുന്നു.വരനെ ടീമിലെത്തിച്ചിട്ടും ഡിഫൻസ് ആടിയുലയുന്നത് എല്ലാ കളികളിലും തുടർക്കഥയാകുന്നു. ഏറ്റവും മികച്ച പെനാൽറ്റി ടേക്കറിൽ ഒരാളായ ബ്രൂണോ ഫെർണാണ്ടസ് നു വരെ പിഴക്കുന്ന കാഴ്‌ച നാം ഈയിടെ കാണുകയുണ്ടായി.

മധ്യനിരയിൽ പോഗ്ബക്ക് പിന്തുണ നല്കാൻ ഒരു താരമില്ലാത്തത് വലിയ തിരിച്ചടിയാണ്.കഴിവുള്ള വാൻ ഡി ബീക്ക് പോലെയുള്ള യുവ താരങ്ങളെ പരീക്ഷിക്കാൻ പോലും സോൾഷ്യർ തയായറാവുന്നില്ല. ഇത്രയും കളിക്കാരും ലോകം കണ്ട ഏറ്റവും മികച്ച ഫോർവെർഡും കൂടെയുള്ളപ്പോൾ അവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തത് തീർത്തും ഒരു പരിശീലകന്റെ പരാജയം ആണ്.റൊണാൾഡോ അടക്കം പല പ്രധാനകളിക്കാരെയും ബെഞ്ചിലിരുത്തേണ്ട സാഹചര്യം വന്നിട്ടുകൂടി തന്റെ ഫോർമേഷനിൽ മാറ്റം വരുത്താൻ ഒലെ തയ്യാറായില്ല..ഒന്നുകിൽ ഒലെ ഗുണ്ണാർ സോൾഷെയർ എന്ന പരിശീലകൻ തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തണം അല്ലങ്കിൽ പകരം മറ്റൊരാൾ ആ സ്ഥാനത്തേക്ക് കയറി വരണം.

Rate this post