പഞ്ചാബിനെതിരെ തോൽവിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ ചാന്റ്സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ അവസാനസ്ഥാനങ്ങളിലുള്ള പഞ്ചാബ് എഫ്സിയുമായി സ്വന്തം ഹോം ഗ്രൗണ്ടിൽ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവെക്കുന്നത്. 2023 വർഷം അവസാനിക്കുന്നത് വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നടത്തിയ മികച്ച പ്രകടനം 2024ൽ കാഴ്ച വെക്കാൻ ആയിട്ടില്ല എന്ന് തന്നെ പറയാം.

പഞ്ചാബ് എഫ്സിക്കെതിരെ സ്വന്തം ആരാധകർക്ക് മുന്നിൽ ആദ്യ ഗോൾ സ്കോർ ചെയ്തുകൊണ്ട് ലീഡ് സ്വന്തമാക്കിയതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മൂന്നു ഗോളുകൾ വഴങ്ങുന്നത്. 39 മിനിറ്റിൽ മിലോസ് നേടുന്ന ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ 42 മിനിറ്റിൽ ജോർദാൻ ഗിൽ സമനില സ്കോർ ചെയ്യുകയും രണ്ടാം പകുതിയുടെ തുടക്കത്തിൽ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളുമായി മുന്നോട്ടുവന്നതോടെ ബ്ലാസ്റ്റേഴ്സിനെതിരെ എവെ ടീം ലീഡ് നേടി.

88 മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചുകൊണ്ട് പഞ്ചാബ് എഫ്സി നായകൻ 1-3 സ്കോറിനു കളി അവസാനിപ്പിച്ചു. താൻ കേരള ബ്ലാസ്റ്റേഴ്സിൽ വന്നതിനുശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത് എന്നാണ് മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്. കൂടാതെ മത്സരം പരാജയപ്പെട്ടതിനു ശേഷം ആരാധകരും ബ്ലാസ്റ്റേഴ്സിനെതിരെ തിരിഞ്ഞു.

തുടർച്ചയായ മത്സരങ്ങളിൽ കാലിടറി പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തം ഹോം ഗ്രൗണ്ടിൽ പഞ്ചാബ് എഫ്സിക്കെതിരെ പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സിനെതിരെ മത്സരശേഷം ചാന്റ്സ് നടത്തി. ബ്ലാസ്റ്റേഴ്‌സ് ബാഡ്ജിന് വേണ്ടി കളിക്കുകയെന്നാണ് മത്സരിച്ച താരങ്ങളോടും ടീമിനോടും മഞ്ഞപ്പട സ്റ്റേഡിയത്തിൽ വെച്ച് ആവശ്യപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത മത്സരം വെള്ളിയാഴ്ച ചെന്നൈയിൻ എഫ്സിക്കെതിരെയാണ് നടക്കുന്നത്.

3.9/5 - (7 votes)