❝ഡ്രെസ്സിംഗ് റൂമിൽ ചിരിച്ചതിന് ബ്രസീലിയൻ താരത്തിന്റെ കരാർ അവസാനിപ്പിച്ച് ഫ്രഞ്ച് ക്ലബ്❞

പലപ്പോഴും അച്ചടക്ക ലംഘനത്തിന്റെ പേരിൽ പല താരങ്ങൾക്കെതിരെയും ക്ലബ്ബുകൾ ശിക്ഷ നടപടികൾ സ്വീകരിക്കുന്നത് നാം കണ്ടിട്ടുണ്ട് . എന്നാൽ മുൻ ലിയോൺ ഡിഫൻഡർ മാഴ്‌സെലോക്ക് ഡ്രസ്സിംഗ് റൂമിൽ ചരിച്ചത് കൊണ്ട് ലിയോണിന്റെ റിസർവ് ടീമിലേക്ക് തരംതാഴ്ത്തിയിരുന്നതായി റിപോർട്ടുകൾ പുറത്ത് വന്നു.

ആംഗേഴ്സിനോട് 3-0 ന് തോറ്റ മത്സരത്തിൽ ബ്രസീലിയൻ സെൽഫ് ഗോൾ നേടുകയും ചെയ്തു. “അനുചിതമായ പെരുമാറ്റം” കാരണം 34 കാരനായ ബ്രസീലിയൻ ഈ സീസണിൽ വെറും രണ്ട് മത്സരങ്ങളിൽ റിസർവ്സിലേക്ക് തരംതാഴ്ത്തപ്പെട്ടു. ജനുവരിയിൽ തന്നെ 34 കാരനെ ബോർഡോക്ക് കൈമാറുകയും ചെയ്തു. ആ മത്സരത്തിലെ തോൽവിക്ക് ശേഷം ബ്രസീലിയൻ fart (വളി ) ഇടുകയും അത് സഹ താരങ്ങളിൽ ചിരി പടർത്തുകയും ചെയ്തു ഇതാണ് പുറത്താക്കലിന് വഴിവെച്ചത് എന്നാണ് L’Equipe പറയുന്നത്.

ബോർഡ് റൂമുമായും പരിശീലകനായ പീറ്റർ ബോസുമായുള്ള ചർച്ചകൾക്ക് ശേഷം പരിചയസമ്പന്നനായ ഡിഫൻഡർ മാർസെലോയെ ഒഴിവാക്കുമെന്ന് ലിയോൺ പിന്നീട് ഒരു ക്ലബ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.”ആംഗേഴ്സിലെ മത്സരത്തിന് ശേഷം ലോക്കർ റൂമിൽ മാർസെലോയുടെ അനുചിതമായ പെരുമാറ്റം ഈ തീരുമാനത്തെ ന്യായീകരിക്കുന്നു, ഇത് ഒളിമ്പിക് ലിയോണൈസിന്റെ മാനേജ്മെന്റ് ടീം ഏകകണ്ഠമായി എടുത്തതാണ്,” പ്രസ്താവനയിൽ പറയുന്നു.

ആദ്യ ടീമിനായി 167 മത്സരങ്ങൾ കളിക്കുകയും എട്ട് ഗോളുകൾ നേടുകയും ചെയ്ത മാർസെലോ നാല് വർഷമായി ക്ലബ്ബിൽ ഉണ്ടായിരുന്നു. ഈ വർഷം ആദ്യം കരാർ നഷ്‌ടപ്പെടുന്നതിന് മുമ്പ് അദ്ദേഹം റിസർവ്‌സുമായി 11 മത്സരങ്ങൾ കളിച്ചു.

Rate this post