❝സഹ താരത്തെ ഫൗൾ ചെയ്ത് പെനാൽറ്റിക്കായി വാദിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ , വീഡിയോ കാണാം❞ |Manchester United

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോർഡിൽ ലെസ്റ്റർ സിറ്റിയുമായി റെഡ് ഡെവിൾസ് 1-1 സമനിലയിൽ പിരിഞ്ഞു. ആദ്യ നാല് സ്ഥാനങ്ങളിൽ എത്താനുള്ള പോരാട്ടത്തിയിൽ നിന്നും യുണൈറ്റഡ് ഇപ്പോൾ ഏറെക്കുറെ പുറത്തായിരിക്കുകയാണ്. നിലവിൽ 30 മത്സരങ്ങളിൽ നിന്നും 51 പോയിന്റുമായി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

മത്സരത്തിൽ ആദ്യ പകുതിക്ക് ശേഷം 63-ാം മിനിറ്റിൽ കെലേച്ചി ഇഹിയാനാച്ചോ സന്ദർശകരെ മുന്നിലെത്തിച്ചു എന്നാൽ മിനിറ്റുകൾക്ക് ശേഷം ഫ്രെഡ് യുണൈറ്റഡിനായി മറുപടി നൽകി. എന്നാൽ ഇന്നലത്തെ മത്സരത്തിൽ നടന്ന രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇഞ്ചുറി ടൈമിൽ ലെസ്റ്റർ ബോക്സിൽ പന്തുമായി മുന്നേറുകയായിരുന്നു താരം റാഷ്‌ഫോർഡിനെ സഹ താരം ഫൗൾ ചെയ്ത വീഴ്ത്തുകയായിരുന്നു.

യുണൈറ്റഡ് ആരാധകർ ഗോളെന്നുറപ്പിച്ച നിമിഷത്തിലാണ് ഇങ്ങനെ സംഭവം നടന്നത്. ബ്രൂണോ ഫെർണാണ്ടസും ജാഡോൺ സാഞ്ചോയും വായുവിൽ കൈകൾ ഉയർത്തി പെനാൽറ്റിക്ക് അപേക്ഷിക്കുയ്ക്കയും ചെയ്തു.സഹതാരത്തെ ഫൗൾ ചെയ്തത് എലങ്കയാണെന്ന് അറിയാതെ ആയിരുന്നു ഇരുവരും പെനാൽറ്റിക്കായി വാദിച്ചത്.

30 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ആറാം സ്ഥാനത്ത്‌ തുടരുകയാണ്. 29 മത്സരങ്ങൾ മാത്രം കളിച്ച ടോട്ടൻഹാമിന് നിലവിൽ 51 പോയിന്റും 28 മത്സരങ്ങളിൽ നിന്ന് ആഴ്സനലിന് 54 പോയിന്റുമുണ്ട്.