❝ഇത് മെസ്സിയുടെ ലോകകപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❞ – ഖത്തറിൽ അർജന്റീന മികച്ച പ്രകടനം നടത്തുമെന്ന് മുൻ താരം സനേറ്റി

ലയണൽ മെസ്സിക്ക് ഈ വർഷം അവസാനം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കിരീടം നേടാനുള്ള മികച്ച അവസരമുണ്ട് കാരണം അവരുടെ കോപ്പ അമേരിക്ക വിജയം അവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് മുൻ അർജന്റീന താരം ഹാവിയർ സനേറ്റി പറഞ്ഞു. ഖത്തറിൽ അർജന്റീനയിൽ നിന്നും ഏറ്റവും മികച്ച പ്രകടനം ഉണ്ടാവുമെന്നും അർജന്റീനയുടെയും ഇന്റർ മിലന്റെയും ഇതിഹാസമായ ഹാവിയർ സാനെറ്റി അഭിപ്രായപ്പെട്ടു.

അർജന്റീനയുടെ ജേഴ്സിയിൽ ലയണൽ മെസ്സിയെ നമുക്ക് അവസാനമായി ഖത്തറിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.”മെസ്സി വളരെ സന്തോഷവാനാണ്. അർജന്റീനിയൻ ദേശീയ ടീമിനൊപ്പം കളിക്കുന്നതിൽ അദ്ദേഹം സന്തോഷവാനായിട്ടാണ് ഞാൻ കാണുന്നത്.ഇത് അദ്ദേഹത്തിന്റെ ലോകകപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കോപ്പ അമേരിക്ക നേടിയത് ഞങ്ങൾക്ക് ഗുണം ചെയ്തു, കാരണം നിരവധി വർഷങ്ങൾക്ക് ശേഷം കിരീടം നേടാതെയുള്ള ഞങ്ങളുടെ നിരാശക്ക് ആ കിരീടത്തിലൂടെ അവസാന വന്നിരിക്കുകയാണ്” സനേറ്റി കൂട്ടിച്ചേർത്തു.

മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഖത്തറിൽ അർജന്റീനയുടെ സ്ഥാനം. അർജന്റീനയുടെ എക്കാലത്തെയും ഗോൾ സ്‌കോററായ മെസ്സി അവരുടെ കോപ്പ അമേരിക്ക വിജയത്തിനിടെ മാൻ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു, 1986 ന് ശേഷം തന്റെ രാജ്യം അവരുടെ ആദ്യത്തെ ലോകകപ്പ് കിരീടം നേടുകയാണെങ്കിൽ മെസ്സി തീർച്ചയായും ഒരു പ്രധാന പങ്ക് വഹിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രൂപ്പുകൾ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ച്, മെസ്സിക്കും അർജന്റീനയ്ക്കും ഫ്രാൻസിനെ റൗണ്ട് ഓഫ് 16 ൽ നേരിടാൻ അവസരമുണ്ട്, അത് 2018 റഷ്യയിൽ നടന്ന വേൾഡ് കപ്പിന്റെ പുനരാവിഷ്‌കാരമായിരിക്കും.

Rate this post