❝ മെസ്സിക്ക് മറഡോണയെ മറികടക്കണമെങ്കിൽ നാല് ലോകകപ്പ് മതിയാവില്ല ❞
വളരെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്ജന്റീനക്കും സൂപ്പർ താരം ലയണൽ മെസ്സിക്കും ഒരു അന്തരാഷ്ട്ര കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അര്ജന്റീന അവരുടെ 28 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചത്. ക്ലബ് തലത്തിൽ നേടാവുന്ന നേട്ടങ്ങളെല്ലാം നേടിയിട്ടും ദേശീയ ടീമിന്റെ ജേഴ്സിയിൽ ഒരു കിരീടം എന്നും മെസ്സി സ്വപ്നം തന്നെയായിരുന്നു. നാല് ഫൈനൽ തോൽവികൾക്ക് ശേഷം 2021ൽ അത് യാഥാർഥ്യമായിരിക്കുകയാണ്. ദേശീയ ടീമിനൊപ്പം ഒരു കിരീടം ഇല്ല എന്ന പേരിൽ നിരവധി വിമര്ശങ്ങളായിരുന്നു മെസ്സി തന്റെ കരിയറിൽ ഏറ്റുമുണ്ടിരുന്നത്. എന്നാൽ കോപ്പ കിരീട നേട്ടത്തോടെ അതിനൊരു അവസാനമായിരിക്കുകയാണ്.
എന്നാൽ അർജന്റീന ഇതിഹാസം മരിയോ കെംപസിന്റെ അഭിപ്രായത്തിൽ ലയണൽ മെസ്സിക്ക് തുടർച്ചയായി നാല് ലോകകപ്പുകൾ ജയിച്ചാലും ഡീഗോ മറഡോണയെക്കാൾ മികച്ചവനാവാൻ കഴിയില്ല എന്നാണ്.അദ്ദേഹം ഇപ്പോഴും ലോകകപ്പ് നേടിയിട്ടില്ല. മെസി ഇനി ഏതെല്ലാം നേട്ടങ്ങൾ നേടിയാലും അന്തരിച്ച ഇതിഹാസം മറഡോണയുടെ നിഴലിലായിരിക്കുമെന്ന് കെംപസ് പറഞ്ഞു. അർജന്റീനയുടെ സാംസ്കാരിക ചിഹ്നമാണ് മറഡോണയെന്നും 1978 ൽ ലോകകപ്പ് നേടിയ കെംപസ് അഭിപ്രായപ്പെട്ടു.
“Messi will never be at Maradona’s level – even if he wins four World Cups” – Mario Kempes https://t.co/jZ9gBXlQ1R #Argentina #Messi #Kempes #CopaAmerica
— AS English (@English_AS) July 13, 2021
അർജന്റീനയ്‌ക്കൊപ്പം കോപ അമേരിക്കയെ ഉയർത്തിയിട്ടും ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളാണെങ്കിലും, ഡീഗോ അർമാണ്ടോ മറഡോണയുമായുള്ള താരതമ്യത്തിൽ മെസ്സി വളരെ ദൂരെയാണെന്ന് കെംപെസ് കരുതുന്നു. മുൻ ഇതിഹാസം മെസ്സിയെക്കാൾ എപ്പോഴും ഉയരത്തിലായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “മെസ്സിയുടെ ഏറ്റവും വലിയ ദൗർഭാഗ്യം ഡീഗോ മറഡോണയ്ക്ക് തൊട്ടുപിന്നാലെ രംഗത്തെത്തിയതാണ്, മെസ്സിയെ സംബന്ധിച്ചിടത്തോളം, ഡീഗോ മറഡോണയ്ക്ക് പകരക്കാരനായിമെസ്സിയെ കണക്കാക്കുന്നത് നിർഭാഗ്യകരമാണ് .എല്ലാവരുടെയും മനസ്സിൽ മറഡോണക്ക് ഐഡോളിന്റെ സ്ഥാനമാണ് അത് മറികടക്കുക വളരെ ബുദ്ധിമുട്ടാണ്.
കഴിഞ്ഞ സീസണിൽ റൊണാൾഡ് കോമാന്റെ കീഴിൽ കോപ ഡെൽ റേ ഉൾപ്പെടെ 34 പ്രധാന ബഹുമതികൾ ക്ലബ്ബ് കിരീടങ്ങൾ മെസ്സി നേടിയിട്ടുണ്ട്. കോപ്പ അമേരിക്ക നേടുന്നത് വരെ 2008 ലെ ബീജിംഗ് ഒളിമ്പിക്സിൽ നേടിയ സ്വർണ മെഡൽ മാത്രമായിരുന്നു ആകെയുള്ള നേട്ടം. ബാഴ്സയുമായി കരാർ അവസാനിച്ച മെസ്സി നിലവിൽ ഫ്രീ ഏജന്റാണ് .ബാഴ്സയുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ പുരഗമിക്കുകയാണ്.