ബാഴ്സലോണ ക്ലബ്ബിന്റെ ചരിത്രത്തിലെ അതിശയിപ്പിക്കുന്ന സൈനിംഗുകളിൽ ഒന്നാണ് ഡാനിഷ് സ്ട്രൈക്കർ മാർട്ടിൻ ബ്രൈത്വൈറ്റ്. എന്നാൽ ബാഴ്സയിൽ ലയണൽ മെസ്സി കഴിഞ്ഞാൽ ഏറ്റവും സമ്പന്നനായ താരം കൂടിയാണ് ബ്രൈത്വൈറ്റ്. 2020 ഫെബ്രുവരിയിൽ 18 മില്യൺ മുടക്കി 30 കാരനെ നാലര വര്ഷത്തെ കരാറിൽ ബാഴ്സ സ്വന്തമാക്കുന്നത്. മിഡിൽസ്ബറോ ഫ്ലോപ്പിൽ നിന്ന് ബാഴ്സലോണയിലേക്ക് 30 കാരൻ എങ്ങനെ എത്തി എന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. ബാഴ്സക്കായി 53 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളാണ് ഡാനിഷ് സ്ട്രൈക്കറുടെ സമ്പാദ്യം. യൂറോ 2020 ൽ സെമി ഫൈനൽ വരെയെത്തിയ ഡെൻമാർക്ക് ടീമിന്റെ മുഖ്യ സ്ട്രൈക്കറായിരുന്നു ബ്രൈത്വൈറ്റ്.
ദി സണ്ണിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ 14 ആം സ്ഥാനത്താണ് ബ്രൈത്വൈറ്റ്. മെസ്സിയും ഡി ലോംഗും ഒന്നാം സ്ഥാനത്ത്. ഫോർബസിന്റെ അഭിപ്രായത്തിൽ, നൗ ക്യാമ്പിലെ കളിക്കാരിൽ ലയണൽ മെസ്സി മാത്രമാണ് ബ്രൈത്വെയ്റ്റിനേക്കാൾ സമ്പന്നൻ. മെസ്സി ആഴ്ചയിൽ 1,360,731 ഡോളർ വരുമാനം ബാഴ്സലോണയിൽ നിന്നും നേടുന്നു. എന്നാൽ ആഴ്ചയിൽ 85,000 ഡോളർ മാത്രം വരുമാനം നേടുന്ന ഡാനിഷ് താരം എങ്ങനെ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്ബോൾ കളിക്കാരിൽ ഒരാളായി മാറി.
Martin Braithwaite is the second-richest player on FC Barcelona after Lionel Messi, per Forbes.
— Zach Lowy (@ZachLowy) July 8, 2021
Braithwaite owns a real estate business with his uncle that has a market value of €250 million as well as a clothing business with his wife and a smart house project in Philadelphia. pic.twitter.com/Xc67g5DTQW
2017 ൽ, മിഡിൽസ്ബറോയ്ക്കൊപ്പമുണ്ടായിരുന്നപ്പോൾ, ബ്രൈത്വൈറ്റ് അമ്മാവൻ ഫിലിപ്പ് മൈക്കിളിനൊപ്പം 850,000 ഡോളർ യുഎസ് റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപിച്ചു.
എൻവൈസിഇ കമ്പനികളിലൂടെ, അവരുടെ ബിസിനസ്സ് വർഷാവസാനത്തോടെ 10 മില്യൺ ഡോളറായി ഉയർന്നു, എന്നാൽ നാല് വർഷത്തിന് ശേഷം, ഇത് 250 മില്യൺ ഡോളർ വിലമതിക്കുന്ന ഒന്നായി തീർന്നു.ബ്രൈത്വെയ്റ്റും അമ്മാവനും 1,500 അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നും 500 എണ്ണം കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
കുടുംബം വളരെക്കാലമായി റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടതുകൊണ്ടാണ് ബ്രൈത്വൈറ്റ് ബിസിനസ്സിലേക്ക് ഇറങ്ങിയത്. റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സിനു പുറമെ റെസ്റ്റോറന്റും ഭാര്യയുമൊത്ത് ഫാഷൻ ബിസിനസ്സിലും താരം സജീവമാണ്.ഈ മാസത്തിന്റെ തുടക്കത്തിൽ മെസ്സിയുടെ കരാർ അവസാനിച്ചതോടെ സാങ്കേതികമായി ബാഴ്സയുടെ ഏറ്റവും ധനികനായ കളിക്കാരനാണ് ബ്രൈത്വൈറ്റ്.