അർജൻറീനിയൻ താരമല്ല, നമ്പർ വൺ താൻ തന്നെയെന്നു തെളിയിച്ച് ആഴ്സനൽ ഗോൾകീപ്പർ ലെനോ

അർജൻറീനിയൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിനെ ആസ്റ്റൺ വില്ലക്കു കൈമാറിയപ്പോൾ ആഴ്സനൽ ആരാധകരിൽ പലരും നെറ്റി ചുളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ രണ്ടു കിരീടങ്ങൾ സ്വന്തമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ലെനോയേക്കാൾ മികച്ചതാണെന്ന വിശ്വാസം ആരാധകരിൽ പലർക്കുമുണ്ടായിരുന്നു. എന്നാൽ അർടേട്ട തന്നിലർപ്പിച്ച വിശ്വാസം ശരിയാണെന്ന് ഇന്നലത്തെ മത്സരത്തിൽ ജർമൻ താരം കാണിച്ചു തന്നു.

ലിവർപൂളിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ലെനോയാണ് ആഴ്സനലിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത്. മുഴുവൻ സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരത്തിലുടനീളം മികച്ച സേവുകളുമായി ജർമൻ താരം തിളങ്ങി. ഇതിനു പുറമേ ഷൂട്ടൗട്ടിൽ രണ്ടു ലിവർപൂൾ താരങ്ങളുടെ പെനാൽട്ടി കിക്കും ലെനോ തടഞ്ഞിട്ടു.

മാർട്ടിനസ് മികച്ച പ്രകടനം നടത്തിയതിൽ ഒരിക്കലും തനിക്ക് പേടി തോന്നിയിട്ടില്ലെന്ന് ഇന്നലത്തെ മത്സരശേഷം ലെനോ പറഞ്ഞു. ക്ലബ് തനിക്ക് എല്ലായിപ്പോഴും നമ്പർ വൺ സ്ഥാനം നൽകിയിട്ടുണ്ടെന്നും ലിവർപൂളിനെതിരായ മത്സരത്തിലേതു പോലെ അതു തെളിയിക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്നും ലെനോ വ്യക്തമാക്കി.

അതേ സമയം ഇരുപതു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ആസ്റ്റൺ വില്ലയിലെത്തിയ മാർട്ടിനസ് ആദ്യ രണ്ടു മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടി മികച്ച തുടക്കമാണു കുറിച്ചിരിക്കുന്നത്.

Rate this post