ഫുട്‌ബോൾ ലോകത്തിനു മാതൃകയായി അസിസ്റ്റുകളുടെ രാജകുമാരൻ!

ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചത് അസിസ്റ്റുകളുടെ രാജാവിന്റെ കൂടുമാറ്റമായിരിക്കും. ഒരു പക്ഷെ ആരും തന്നെ അത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ഓസിൽ എന്ന കളിക്കാരനെ അറിയാത്തവർ വളരെ വിരളമായിരിക്കും. കളത്തിനകത്തും പുറത്തും തന്റെ വ്യക്തിത്വം എന്നും കാത്തു സൂക്ഷിക്കുന്ന വളർന്നു വരുന്ന യുവ താരങ്ങൾക്ക്, അല്ല ലോക ജനതയ്ക്ക് തന്നെ മാതൃകയായ ഫുട്‌ബോൾ ഇതിഹാസം. ഗ്രൗണ്ടിൽ അസിസ്റ്റുകൾ കൊണ്ട് നിറഞ്ഞാടുന്ന താരം പുറത്തും അതേ അസിസ്റ്റിൽ തന്നെ വിശ്വസിക്കുന്ന വ്യക്തിയാണ്.

അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ ഓസിലിൽനിന്നും ഉണ്ടായ പ്രവർത്തി ഒരു ഫുട്‌ബോൾ പ്രേമിക്കും പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല. വാശിയേറിയ പോരാട്ടത്തിനിടയിൽ തനിക്കു നേരെ എറിഞ്ഞ ബൺ എടുത്തു ചുംബിച്ചു, പിന്നീടുണ്ടായതെല്ലാം ചരിത്രം.

ലോക ജനത അന്നും ഇന്നും നേരിട്ടു കൊണ്ടിരിക്കുന്ന ദാരിദ്ര്യം എന്ന പ്രശ്നത്തെ ഫുട്‌ബോളിനെ പ്രണയിച്ചു കൊണ്ട് മറുപടി നൽകിയ അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ.

ഇപ്പോഴിതാ താരം വീണ്ടും ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധയാർജിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ പുതിയ ക്ലബ്ബായ ഫെനെർബാസെയിൽ നിന്നും താരം ഈ സീസൺ അവസാനം വരെ വേതനം കൈപറ്റുകയില്ല. കാരണം ക്ലബ്ബ് കോവിഡ് മഹാമാരി വിതച്ച സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിരയിരിക്കുകയാണ്.

ബാഴ്‌സലോണയെ പോലുള്ള വലിയ ക്ലബ്ബുകളും കോവിഡ് വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിയിൽ തളർന്നിരിക്കുകയാണ്. പക്ഷെ തുർക്കി വമ്പന്മാർക്ക് ആശ്വസിക്കാം. കാരണം അവർക്ക് വേണ്ടി ടീമിനെ നയിക്കുന്നത് അസിസ്റ്റുകളുടെ….മാനവികതയുടെ…..അല്ല ഫുട്‌ബോളിന്റെ തന്നെ രാജാവാണ്.

മറ്റുള്ള ക്ലബ്ബുകൾ സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുമ്പോൾ, കളിക്കാരുടെ വേതനം കൃത്യമായി നൽകാൻ പാടുപെടുമ്പോൾ, ഇവിടെ ഓസിൽ 6 മാസങ്ങൾക്ക് സൗജന്യമായും തുടർന്നുള്ള 3 വർഷങ്ങളിൽ തന്റെ വേതനത്തിന്റെ 20% മാത്രമേ താരം കൈപറ്റുകയുള്ളയെന്നും താരം വ്യക്തമാക്കി.

ഫുട്‌ബോൾ എന്നത് ഒരു വിനോദം മാത്രമല്ല മറിച്ച് മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന, മനുഷ്യത്വം എന്ന മനുഷ്യന്റെ അടിസ്ഥാന തത്വത്തെ ഉയർത്തിപ്പിടിച്ചു, മാനവർക്ക് വേണ്ടി കളിക്കുന്ന വിനോദമാണെന്നു നാൾക്കുനാൾ ഫുട്‌ബോൾ ലോകം തെളിയിച്ചു കൊണ്ടിരിക്കുകയാണ്!

Rate this post
ArsenalFc BarcelonaFenerbacheMesut Ozil