ഒരുപക്ഷേ മെസ്സിക്ക് ടീമിൽ മറ്റൊരു റോളായിരിക്കും ഉണ്ടാവുകയെന്ന് അർജന്റൈൻ സഹതാരം|Lionel Messi

ഈ സീസണിൽ ഏറെ മികവോടുകൂടി കളിക്കുന്ന മെസ്സിയെയായിരുന്നു ഇതുവരെ നമ്മൾ പിഎസ്ജിയിൽ കണ്ടത്. ആകെ കളിച്ച 11 മത്സരങ്ങളിൽ നിന്ന് 14 ഗോൾ കോൺട്രിബൂഷൻസ് മെസ്സി നേടിയിരുന്നു. 6 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ഈ സീസണിൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ലിയോ മെസ്സിയുടെ ഈ പ്രകടനം അർജന്റീനക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

അർജന്റീന അടുത്ത മത്സരം കളിക്കുന്നത് ഹോണ്ടുറാസിനെതിരെയാണ്.മെസ്സിയുടെ ഈ മികവ് അവർക്ക് വരുന്ന മത്സരങ്ങളിൽ ഏറെ ഗുണം ചെയ്യും. പ്ലേ മേക്കർ റോളിൽ കൂടുതൽ തിളങ്ങുന്ന മെസ്സിയെ കൂടുതൽ മുതലെടുക്കാൻ ലൗറ്ററോ ഉൾപ്പെടുന്ന മുന്നേറ്റ നിരക്ക് കഴിയുമെന്നാണ് പ്രതീക്ഷകൾ. അർജന്റീന അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും അത്യുജ്ജ്വല പ്രകടനമായിരുന്നു മെസ്സി പുറത്തെടുത്തത്.

ഈ മെസ്സിയെ ഇപ്പോൾ അർജന്റീനയിലെ സഹതാരമായ അലെജാൻഡ്രോ പപ്പു ഗോമസ് പുകഴ്ത്തിയിട്ടുണ്ട്.ജീവിതത്തിന്റെ മറ്റൊരു സ്റ്റേജിലാണ് ഇപ്പോൾ മെസ്സിയുള്ളത് എന്നാണ് ഗോമസ് പറഞ്ഞത്. എല്ലാ മേഖലകളിലും കൂടുതൽ പുരോഗതി നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഡയറക്ട് ടിവി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു പപ്പു ഗോമസ്.

‘ ലിയോ മെസ്സി ഞങ്ങളോടൊപ്പമുണ്ട്. അത് ഞങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. എല്ലാ മേഖലയിലും മെസ്സി പുരോഗതിയാണ് കൈവരിച്ചുവരുന്നത്.തന്റെ ജീവിതത്തിന്റെ മറ്റൊരു സ്റ്റേജിലാണ് മെസ്സി ഇപ്പോൾ ഉള്ളത്. മെസ്സി ഇപ്പോൾ കൂടുതൽ മെച്യൂരിറ്റി കൈവരിച്ചിട്ടുണ്ട്. മാത്രമല്ല ടീമിൽ ഇപ്പോൾ അദ്ദേഹത്തിന് ഒരുപക്ഷേ മറ്റൊരു റോളായിരിക്കും ഉണ്ടാവുക ‘ ഗോമസ് പറഞ്ഞു.

സമീപകാലത്ത് കൂടുതൽ പിറകിലേക്ക് ഇറങ്ങിക്കൊണ്ട് കളി മെനയുന്ന മെസ്സിയെയാണ് നമുക്ക് ക്ലബ്ബിൽ കാണാൻ സാധിക്കുന്നത്. ഒരുപക്ഷേ അർജന്റീനയുടെ ദേശീയ ടീമിലും ഈ റോൾ തന്നെയായിരിക്കും മെസ്സി വഹിക്കുക. അങ്ങനെയാണ് എന്നുണ്ടെങ്കിൽ കളിക്കളത്തിൽ കൂടുതൽ സ്വതന്ത്രനായി വിഹരിച്ച് കളിമനയുന്ന മെസ്സിയെ നമുക്ക് കാണാൻ സാധിച്ചേക്കും.

Rate this post