❝ഞാൻ എന്റെ സഹ താരത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു❞,പോഗ്ബയെ പിന്തുണച്ച് എംബപ്പേ|Kylian Mbappe |Paul Pogba

തന്റെ ഫ്രാൻസ് സഹതാരം പോൾ പോഗ്ബയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പിഎസ്ജി ഫോർവേഡ് കൈലിയൻ എംബാപ്പെ.തന്റെ സഹോദരൻ മത്യാസ് പോഗ്ബയും ബാല്യകാല സുഹൃത്തുക്കളും ഉൾപ്പെട്ട ഒരു സംഘം ലക്ഷ്യമിടുന്നുവെന്ന് പോൾ പോഗ്ബ ആരോപണം ഉന്നയിച്ചിരുന്നു. അതിനെ തുടർന്നാണ് യുവന്റസ് മിഡ്ഫീൽഡറുടെ ‘മന്ത്രവാദ’ത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും മത്യാസ് പോഗ്ബ വെളിപ്പെടുത്തയത്.

പിഎസ്‌ജി സ്‌ട്രൈക്കറുടെ പ്രകടനം മോശമാവാൻ പോൾ പോഗ്ബ മന്ത്രവാദിനിയെ ഉപയോഗിച്ചു എന്ന് കഴിഞ്ഞ മാസം പോൾ പോഗ്ബയുടെ സഹോദരൻ മത്യാസ് ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.ഇത് പോഗ്ബ നിഷേധിച്ചു.അസംബന്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നാണ് പോള്‍ പറയുന്നത്. ഇതിനുപിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പണം പിടുങ്ങാനാണ് ശ്രമമെന്നും പോള്‍ ആരോപിക്കുന്നു. താന്‍ ചില വിവരങ്ങള്‍ പുറത്തുവിട്ടാല്‍ പോളിന്റെ കരിയര്‍ തകരുമെന്ന് മത്യാസിന്റെ വീഡിയോയില്‍ പറയുന്നു.PSG vs യുവന്റസ് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് Kylian Mbappe ഈ സാഹചര്യത്തെക്കുറിച്ച് തന്റെ മൗനം ലംഘിച്ചു.

“ഇത് പോഗ്ബയുമായുള്ള എന്റെ ബന്ധത്തിൽ മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. ഇന്നത്തെ നിലയിൽ, ഒരു ടീമംഗത്തിന്റെ വാക്ക് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അദ്ദേഹം എന്നെ വിളിച്ചു കാര്യങ്ങൾ വിശദമാക്കി തന്നു . ഇന്നത്തെ നിലയിൽ അത് പോഗ്ബയുടെ വാക്ക് അവന്റെ സഹോദരന്റെ വാക്കിന് വിരുദ്ധമാണ്.അതിനാൽ ദേശീയ ടീമിന്റെ നല്ല താൽപ്പര്യം കണക്കിലെടുത്ത് ഞാൻ എന്റെ സഹതാരത്തെ വിശ്വസിക്കും. ഞങ്ങൾക്ക് ഒരു വലിയ മത്സരം വരാനിരിക്കുന്നു.അദ്ദേഹത്തിന് ഇപ്പോൾ ചില പ്രശ്‌നങ്ങളുണ്ട്,എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം.” എംബപ്പേ പറഞ്ഞു.

ഒരു സംഘടിത സംഘത്തിൽ നിന്ന് പിടിച്ചു പറിയും ഭീഷണിപ്പെടുത്തലുകളും നടക്കുന്നതായി പോൾ പോഗ്ബ പ്രധാന അവകാശവാദം ഉന്നയിച്ചിരുന്നു. ഒരു ഫ്രാൻസ്-ഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ബാല്യകാല സുഹൃത്തുക്കൾ തന്നിൽ നിന്ന് 13 ദശലക്ഷം യൂറോ ആവശ്യപ്പെടുകയും ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോലീസിനോട് പറഞ്ഞു. ടൂറിനിലെ യുവന്റസ് പരിശീലന കേന്ദ്രത്തിൽ തന്റെ സഹോദരൻ മത്യാസ് പോഗ്‌ബയും ആവശ്യപ്പെട്ട് സംഘം തന്നെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു.

മാർച്ചിൽ പാരീസ് അപ്പാർട്ട്‌മെന്റിൽ മുഖംമൂടി ധരിച്ച ആയുധധാരികളാൽ ഭീഷണിപ്പെടുത്തിയതിന് ശേഷം പോഗ്ബ 100,000 യൂറോ (100,000 ഡോളർ) നൽകിയതായും റിപോർട്ടുകൾ ഉണ്ടായിരുന്നു.ലോകകപ്പിന് മൂന്നുമാസം മാത്രം ശേഷിക്കെ വിവാദം ഫ്രഞ്ച് ടീമില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. മത്യാസ് ഇനി എന്തെല്ലാം വെളിപ്പെടുത്തുമെന്ന ആശങ്കയിലാണ് ഫ്രഞ്ച് ഫുട്ബോള്‍. കിരീടം നിലനിർത്താനുള്ള ഫ്രാൻസിന്റെ ശ്രമങ്ങൾ ഈ വിവാദത്തിൽ പെട്ട് ഇല്ലാതാവുമോ എന്ന ആശങ്കയിലാണ് ആരാധകർ.