അവസാന തീരുമാനമെത്തി !! എന്ത് വന്നാലും പിഎസ് ജി വിടില്ലെന്ന് തീരുമാനിച്ച് കൈലിയൻ എംബാപ്പെ
പിഎസ്ജിയുമായുള്ള കൈലിയൻ എംബാപ്പെയുടെ ബന്ധം അനുദിനം കൂടുതൽ വഷളാവുകയാണ്. അടുത്ത വർഷം അവസാനിക്കുന്ന തന്റെ കരാർ 12 മാസത്തേക്ക് നീട്ടാൻ ഫ്രഞ്ചുകാരൻ വിസമ്മതിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിഎസ്ജിയിൽ നിന്നുള്ള പുതിയ ഡീലുകളും അദ്ദേഹം നിരസിച്ചു.
അടുത്ത വർഷം ഒരു ഫ്രീ ഏജന്റായി റയൽ മാഡ്രിഡിൽ ചേരാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും വരാനിരിക്കുന്ന സീസണിൽ ഫ്രഞ്ച് ക്ലബ് നൽകാനുള്ള 150 ദശലക്ഷം യൂറോ ബോണസ് കാരണം ഈ വർഷം PSG വിടാൻ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പിഎസ്ജിയുടെ ഹോം സ്റ്റേഡിയമായ പാർക് ഡെസ് പ്രിൻസസിനെ മൂടിയ പോസ്റ്ററുകൾ ക്ലബ് നീക്കം ചെയ്യുന്നതായും ഔദ്യോഗിക ക്ലബ്ബ് കടകളിൽ അദ്ദേഹത്തിന്റെ പേരിലുള്ള ജേഴ്സി വിൽപ്പന നിർത്തിയതായുമുള്ള റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കൈലിയൻ എംബാപ്പെ പാരീസ് വിടുന്നില്ല എന്ന തീരുമാനം ലീഗ് 1 ടീമിനെ അറിയിച്ചതായി ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തു.ഫോർവേഡ് എന്തായാലും പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ചതിനാൽ ഈ സമ്മറിൽ താരം റയൽ മാഡ്രിഡിൽ എത്തില്ല എന്നുറപ്പായിരിക്കുകയാണ്.ചൊവ്വാഴ്ച പോയിസി കാമ്പസിൽ ക്ലബ് പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തിനിടെ ലോകകപ്പ് ജേതാവ് നാസർ അൽ-ഖെലൈഫിയോട് തന്റെ ഉദ്ദേശ്യങ്ങൾ അറിയിച്ചു.
BREAKING: Kylian Mbappe has told Paris Saint-Germain he will not leave the club under any circumstances whatsoever this summer ❌ pic.twitter.com/Lyf2lNfZHu
— Sky Sports News (@SkySportsNews) August 10, 2023
എന്നാൽ എംബാപ്പയുടെ തീരുമാനത്തിൽ പിഎസ്ജി സന്തുഷ്ടരാവില്ല എന്നുറപ്പാണ്. കാരണം അദ്ദേഹത്തെ വെറുതെ നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല.ഒരു വർഷം കൂടി പാരീസിൽ തുടരാനുള്ള എംബാപ്പെയുടെ തീരുമാനം അർത്ഥമാക്കുന്നത് 2024 വേനൽക്കാലത്ത് റയൽ മാഡ്രിഡിനായി ഒരു ഫ്രീ ഏജന്റായി സൈൻ ചെയ്യാം എന്നാണ്.2017-ൽ മൊണാക്കോയിൽ നിന്ന് 180 മില്യൺ യൂറോ നൽകിയാണ് എംബാപ്പയെ പിഎസ്ജി സ്വന്തമാക്കിയത്. ഫ്രീ ഏജന്റ് ആയി പോയാൽ ക്ലബിന് അത് തിരിച്ചു പിടിക്കാൻ സാധിക്കില്ല.
PSG have told Kylian Mbappé he won’t play for the club this season if he stays to run out his contract.
— B/R Football (@brfootball) August 10, 2023
He’s not allowed to train with the first team.
But he’s reportedly told PSG he won’t be leaving under any circumstances this summer 🤷♂️ pic.twitter.com/q3iQdwiAq7