
മെസിയെ നഷ്ടപ്പെടുത്തരുത്, ബാഴ്സക്കു റയൽ മാഡ്രിഡ് താരത്തിന്റെ മുന്നറിയിപ്പ്
ബാഴ്സലോണയിൽ നിന്നും മെസി മറ്റേതെങ്കിലും ക്ലബിലേക്കു ചേക്കേറുകയാണെങ്കിൽ അതു റയൽ മാഡ്രിഡിന് കൃത്യമായ മുൻതൂക്കം നൽകുമെന്ന മുന്നറിയിപ്പുമായി റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ്. ബാഴ്സയുമായുള്ള കരാർ ഒഴിവാക്കി മെസി ക്ലബ് വിടുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“മെസിയെപ്പോലൊരു കളിക്കാരൻ എതിർ ടീമിൽ കളിക്കുന്നില്ലെങ്കിൽ തീർച്ചയായും അതു ഞങ്ങൾക്കു ഗുണകരമായ സംഗതിയാണ്. മെസി ബാഴ്സലോണയിൽ നിന്നും പുറത്തു പോവുകയാണെങ്കിൽ അതിനർത്ഥം അവർക്കവരുടെ ഏറ്റവും മികച്ച ആയുധം നഷ്ടമായി എന്നാണ്.” ക്രൂസ് ഒരു ജർമൻ പോഡ്കാസ്റ്റിനോടു പറഞ്ഞു.
#SPORT | Toni Kroos: "Messi away from Barcelona means that Barça lacks a total weapon"
— infosfcb (@infosfcb) September 2, 2020
In the Real Madrid dressing room they closely follow what happens at the Camp Nou. pic.twitter.com/VtXAZc7qwm
അതേ സമയം മെസി റയൽ മാഡ്രിഡിലേക്കു ചേക്കേറാൻ യാതൊരു സാധ്യതയില്ലെന്നും മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തെ സ്വന്തമാക്കാൻ മുൻനിരയിലെന്നും ക്രൂസ് പറഞ്ഞു. മെസിയെ ലോകോത്തര താരങ്ങളിൽ ഒരാളെന്നു വിശേഷിപ്പിച്ച ക്രൂസ് പക്ഷേ റൊണാൾഡോയാണു കൂടുതൽ മികച്ചതെന്നും പറഞ്ഞു.