നെയ്മർ-എംബപ്പേ പ്രശ്നം തണുപ്പിച്ചത് മെസ്സി,എംബപ്പേ നമ്പർ വൺ പെനാൽറ്റി ടേക്കറായതിന്റെ കാരണം മെസ്സിക്ക് വ്യക്തമായിരുന്നു| |Lionel Messi

ഈ സീസണിന്റെ തുടക്കത്തിൽ പിഎസ്ജിക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചതും നാണക്കേട് ഉണ്ടാക്കിയതും പെനാൽറ്റി ഗേറ്റ് വിവാദമായിരുന്നു. ലീഗ് വണ്ണിലെ ഒരു മത്സരത്തിനിടെ പെനാൽറ്റി എടുക്കാൻ വേണ്ടി സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. ഇതോടെ നെയ്മറും എംബപ്പേയും തമ്മിലുള്ള പ്രശ്നങ്ങൾ ലോകത്തിനു മുന്നിൽ വെളിവാകുകയും ചെയ്തു.

എന്നാൽ പിന്നീട് പിഎസ്ജി ഈ പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നു. ക്ലബ്ബിലെ ഒന്നാം നമ്പർ പെനാൽറ്റി ടേക്കറായി കൊണ്ട് എംബപ്പേയെ പിഎസ്ജി നിയമിച്ചു. രണ്ടാം നമ്പർ പെനാൽറ്റി ടേക്കർ നെയ്മർ ജൂനിയറുമാണ്. ഇരു താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ലൂയിസ് കാമ്പോസും ഗാൾട്ടിയറും നടത്തിയ ചർച്ചയിലാണ് ഈ കാര്യത്തിന് തീരുമാനമായത്.

എന്നാൽ ഇതിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രശസ്ത ഫ്രഞ്ച് മീഡിയയായ എൽ എക്കുപേ പുറത്തേക്ക് വിട്ടിട്ടുണ്ട്. അതായത് ഈ പെനാൽറ്റി വിവാദം ഉണ്ടായതിനു ശേഷം ഉടനെ ഈ പ്രശ്നം രൂക്ഷമാവാതിരിക്കാനും തണുപ്പിക്കാനും വേണ്ടി ഇടപെട്ടത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. രണ്ട് പേരെയും സമീപിച്ചുകൊണ്ട് കാര്യങ്ങളെ ശാന്തമാക്കിയത് ലയണൽ മെസ്സിയാണ് എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.

മാത്രമല്ല ക്ലബ്ബിലെ ഒന്നാം നമ്പർ പെനാൽറ്റി ടെക്കറായി കൊണ്ട് എംബപ്പേയെ തിരഞ്ഞെടുത്ത വിവരം നെയ്മറെ അറിയിച്ചത് പോലെ മെസ്സിയെയും ക്ലബ്ബ് അറിയിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിന് ഒരിക്കൽ പോലും മെസ്സി എതിരെ നിന്നിരുന്നില്ല. മാത്രമല്ല എംബപ്പേയുടെ കരാർ പുതുക്കിയതിന്റെ ഭാഗമാണ് ഈ ഒന്നാം നമ്പർ പെനാൽറ്റി ടേക്കർ സ്ഥാനമെന്നും മെസ്സിക്ക് വ്യക്തമായിരുന്നു.ക്ലബ്ബ് നല്ല രൂപത്തിൽ മുന്നോട്ടുപോകാൻ വേണ്ടിയായിരുന്നു മെസ്സിയുടെ ഇടപെടലുകൾ എല്ലാം ഉണ്ടായിരുന്നത്.

അതേസമയം പിഎസ്ജിയിലെ പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നാണ് പിന്നീട് നടന്ന സംഭവങ്ങളും തെളിയിക്കുന്നത്. നെയ്മർക്ക് പാസ് നൽകാൻ വിമുഖത കാണിക്കുന്ന എംബപ്പേയെ പിന്നീട് കണ്ടെത്തിയിരുന്നു. മാത്രമല്ല എംബപ്പേയും നെയ്മറും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട് എന്നുള്ളത് ഗോൾ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

Rate this post