ഏത് ക്ലബ്ബിലായിരിക്കും 2021ൽ ബാഴ്‌സലോണ ഇതിഹാസത്തിന്റെ അടുത്ത താണ്ഡവം?

അർജന്റീന സൂപ്പർ താരത്തിന്റെ ഭാവി ഇപ്പോഴും അനിശ്ച്ചിത്വത്തിലാണ്, കൂടാതെ 6 മാസങ്ങളോട് കൂടി ക്ലബ്ബ്മായും മെസ്സിയുടെ കരാർ അവസാനിക്കുകയാണ്. അതു കൊണ്ട് എവിടെയൊക്കെയാണ് ഇതിഹാസ നായകന് തിളങ്ങാൻ അവസരങ്ങൾ ഉള്ളത്?

ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഞെട്ടിയ ഒരു സമയമായിരുന്നു കഴിഞ്ഞ സമ്മറിൽ മെസ്സി തനിക്ക് ക്ലബ്ബ് വിടണമെന്ന് പ്രഖ്യാപിച്ചപ്പോൾ.

ഗോളുമായിട്ടുള്ള ഒരു ഇന്റർവ്യൂവിൽ മെസ്സി തന്റെ ബാഴ്‌സലോണ ജീവിതത്തെ പറ്റിയും സങ്കടത്തെ കുറിചും തുറന്നു പറഞ്ഞു. പിന്നീട് ബാഴ്‌സലോണ ക്ലബ്ബ്മായും നിയമയുദ്ധതത്തിൽ ഏർപ്പെടാൻ ഒരുങ്ങിയത്തിനും ലോകഫുട്ബാൾ സാക്ഷ്യം വഹിച്ചതാണ്.

വരുന്ന സമ്മറിൽ മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കെ ബാഴ്‌സലോണയുടെ ഇതിഹാസ നായകൻ ട്രാൻസ്ഫെറിനെ കുറിച് പ്രതികരിച്ചെതിങ്ങനെ:

“ഇപ്പോൾ എന്റെ ലക്ഷ്യം ഈ സീസൺ ആണ്. ക്ലബ്ബ് മാറുന്നതിനെ കുറിച്ചെല്ലാം സീസൺ അവസാനിച്ചതിനു ശേഷം ചിന്തിക്കാം.”

തന്റെ നിലപാട് വ്യക്തമാക്കിയ അർജന്റീന നായകന് 2021 സീസൺ അവസാനിക്കുമ്പോൾ മാറാൻ സാധ്യതയുള്ള ക്ലബ്ബുകളെ കുറിച്ചൊന്ന് പരിശോധിക്കാം.

ബാഴ്‌സലോണ:

മെസ്സിയുടെ നിലവിലെ ക്ലബ്ബ്മായിട്ടുള കരാർ ഈ സീസൺ അവസാനം അവസാനിക്കും, അതുകൊണ്ട് താരത്തിന് ഈ സമ്മറിൽ ഫ്രീ ട്രാൻസ്ഫെറിൽ മറ്റു ക്ലബ്ബിലേക്ക് മാറാവുന്നതാണ്. അദ്ദേഹത്തിന് മറ്റു ക്ലബ്ബ്കളുമായി ചർച്ച നടത്താനും ഈ സമയത്തു സാധ്യമാണ്.

2017ൽ മെസ്സി ബാഴ്‌സയുമായി ചെയ്ത 4 വർഷ കരാർ പ്രകാരം, മെസ്സിയുടെ കരാർ കൈമാറ്റ തുക 825 മില്യൺ ഡോളർ ആണ്. എന്നാൽ ഇത് ഈ സീസൺ അവസാനം അവസാനികുന്നതാണ്.

തന്റെ കരിയർ അവസാനിക്കുന്നത് വരെ ബാഴ്സയിൽ തുടരൽ മെസ്സിക്ക് ഇപ്പോഴും സാധ്യമാണ്. പക്ഷെ അത് ഇനി വരുന്ന തെരെഞ്ഞെടുപ്പിൽ ജയിക്കുന്ന പ്രസിഡന്റിന്റെ കഴിവനുസരിച്ചിരിക്കും.

ബാഴ്‌സയുടെ മുൻ പ്രസിഡന്റ് ബാർടോമ്യോവുമായി മെസ്സിയുടെ ബന്ധം വഷളായതിനു ശേഷം, ബോർഡുമായും മെസ്സി അകന്നു നിൽക്കുകയാണ്. ബാഴ്‌സയുടെ പ്രസിഡന്റ് സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ് ഈ വരുന്ന ജനുവരി 24ന് നടക്കാനിരിക്കുകയാണ്.

പി.എസ്.ജി :

പി.എസ്.ജിയിലേക്കുള്ള മെസ്സിയുടെ കൂടുമാറ്റം വളരെ ഫലപ്രദമായിരിക്കും, കാരണം മെസ്സിയുടെ ഭീമൻ ശമ്പളം പി.എസ്.ജിയെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. കൂടാതെ തന്റെ ഉറ്റ സുഹൃത്തായ നെയ്മറുമൊന്നിച് കളിക്കാനുള്ള അവസരം വീണ്ടും ലഭിക്കുക എന്നത് മെസ്സിയെ പി.എസ്.ജിയിലേക്ക് ആകർശിപ്പിക്കുന്നതാണ്.

പി.എസ്.ജിയുടെ പുതിയ മാനേജർ ആയ പൊറ്റച്ചിനോ മെസ്സിയെ പറ്റിയുള്ള അഭ്യൂഹങ്ങളെ കുറിച്ച് പ്രതികരിച്ചതിങ്ങനെ:

“ഞങ്ങൾ അഭ്യൂഹങ്ങളേ മാറ്റി നിർത്തുന്നു. എല്ലാ നല്ല കളിക്കാർക്കും പി.എസ്.ജിയിലേക്ക് സ്വാഗതം.”

“പി.എസ്.ജി ലോകഫുട്ബാളിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങളും സാധാരണമാണ്. ഞങ്ങൾ (പൊറ്റെചീനോ) ഇപ്പോൾ എത്തിയിട്ടുള്ളൂ, അഭ്യൂഹങ്ങളേ അതിന്റെ വഴിക്ക് വിടൂ…”

മാഞ്ചസ്റ്റർ സിറ്റി:

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ശക്തമായി ഉയർന്ന ഒരു പേരാണ് മാഞ്ചസ്റ്റർ സിറ്റി. ഇരു ക്ലബ്ബുകൾക്കും മെസ്സിയെ ടീമിലെത്തിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ മെസ്സിയുടെ ബാഴ്സയിലെ സുവർണ്ണ കാലഘട്ടത്തിലെ പരിശീലകനായ പെപ് സിറ്റിയിൽ ഉള്ളത് സിറ്റിക്ക് ഈ ട്രാൻസ്ഫർ പോരാട്ടത്തിൽ മുൻതൂക്കം നൽകുന്നു.

ഇരുവരും ഇപ്പോഴും നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയ ഒമർ ബെറട മെസ്സിയെ പറ്റി ഒരു അഭിമുകത്തിൽ സംസാരിച്ചെതിങ്ങനെ:

“മെസ്സി ഒരു മികച്ച കളിക്കാരനാണ്. തന്റെ യുഗത്തിലെ ഏറ്റവും മികച്ച താരം. ലോകത്തിലെ ഏതൊരു ക്ലബ്ബും മെസ്സിയെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും. ലോകത്തിൽ എവിടെയും ഒരു ചരിത്രം സൃഷ്ടിക്കാൻ കെൽപ്പുള്ള ഒരു താരമാണ് അദ്ദേഹം.”

ന്യൂ യോർക് സിറ്റി എഫ്.സി:

ചരിത്രത്തിൽ ആദ്യമായി മെസ്സി തനിക്ക് എം.എൽ.എസിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം ലാ സെക്സ്സ്ട്ടയോട് അമേരിക്കയിൽ ഭാവിയിൽ അമേരിക്കയിൽ കളിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു.

മെസ്സിയിനി അമേരിക്കയിലേക്ക് തന്റെ തട്ടകം മാറ്റുകയാണെങ്കിൽ, അദ്ദേഹം യൂറോപ്പിലെ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, തിയറി ഹെൻറി, സ്റ്റീവൻ ജറാർഡ്, വെയ്ൻ റൂണി പോലെയുള്ളവരുടെ പാത പിന്തുടർന്നേക്കും.

വ്യത്യസ്തമായ ഒരു ശൈലി പിന്തുടരുന്ന സിറ്റി ഫുട്ബാൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റർ സിറ്റി, ന്യൂ യോർക് സിറ്റി എഫ്.സി തുടങ്ങിയ ക്ലബ്ബുകൾ എന്തുകൊണ്ടും മെസ്സിക്ക് അനിയോജ്യമായ ഒരു ക്ലബ്ബായിരിക്കും.

ഈ.എസ്.പി.എൻ. റിപ്പോർട്ട് ചെയ്തത് പ്രകാരം മെസ്സി പെപ്പിനോടൊപ്പം സിറ്റിയിൽ തന്റെ കഴിവ് തെളിയിച്ചതിനു ശേഷം അമേരിക്കൻ ലീഗിലെ സിറ്റി ഫുട്ബാൾ ഗ്രൂപ്പിന്റെ തന്നെ കീഴിലുള്ള ന്യൂ യോർക് സിറ്റി എഫ്.സിയിൽ തന്റെ കരിയറിന്റെ കലാശകൊട്ട് നടത്തിയെക്കുമെന്നാണ് വ്യക്തമാകുന്നത്.

ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മയാമി എഫ്.സിയേയും എം.എൽ.എസ്സിലെ വമ്പന്മാരായ എൽ.എ ഗാലക്സ്സിയേയും മെസ്സിയുടെ സാധ്യത ക്ലബ്ബുകളിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ല.

ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഉറ്റു നോക്കുന്ന ആ ട്രാൻസ്ഫർ നടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം….

✍️എഴുതിയത്: ഇക്‌റാമുൽ ഹക്ക്

Rate this post