ആർസെനൽ സൂപ്പർ താരത്തിന്റെ ഭാവി ഇപ്പോഴും ഒരു ചോദ്യചിഹ്നമോ?

ജർമൻ സൂപ്പർ താരം മേസൂട് ഓസിൽ ആർസനലിനു വേണ്ടി 7 കൊല്ലത്തോളമായി കളിക്കുകയാണ്. അതിനിടയിൽ താരം ക്ലബ്ബിനു വേണ്ടി 254 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 77 അസിസ്റ്റുകളും തന്റെ ബൂട്ടുകളിൽ നിന്നും നൽകിയിട്ടുണ്ട്. എന്തിരുന്നാലും മൈക്കൽ ആർട്ടെറ്റയ്ക്കു കീഴിൽ ഓസിൽ ഇതുവരെയും കളിച്ചിട്ടില്ല. കൂടാതെ ഇപ്പോൾ ആഴ്ചയിൽ 350,000 പൗണ്ട് വാങ്ങുന്ന ഓസിലിനെ ക്ലബ്ബ് വിൽക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.ആർ.ടീ സ്പോറിൽ നിന്നും ലഭിച്ച റിപ്പോർട്ട് പ്രകാരം, താരവും ക്ലബ്ബും തമ്മിൽ തന്റെ ഇനിയുള്ള വേദനത്തെ പറ്റിയുള്ള ചർച്ചകളിൽ എത്തിയിട്ടുണ്ട്. ഈ ചർച്ചകൾ സൂചിപ്പിക്കുന്നത് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അസിസ്റ്റുകളുടെ രാജാവിന്റെ കൂടുമാറ്റത്തെയാണ്.
https://twitter.com/FootTheBall/status/1347884842575417345?s=19
ഓസിൽ ഇനി ക്ലബ്ബ് വിടുന്നില്ലെങ്കിൽ താരത്തിന് ഏകദേശം 7.2 മില്യൺ പൗണ്ട് ലഭിക്കുന്നതാണ്. താരം തനിക്ക് ലഭിക്കാനുള്ളതിൽ നിന്നും ഒരു അംശം പോലും വിട്ടു നൽകാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ നിലപാട് വ്യക്തമാക്കിയ താരത്തോട് എങ്ങനെയെങ്കിലും വരുതിയിൽ വരുത്താനാണ് ഇപ്പോൾ ആർസെനൽ ക്ലബ്ബ് അധികൃതർ ശ്രമിക്കുന്നത്.

തുർക്കി വമ്പന്മാരായ ഫെനെർബാസെയും അമേരിക്കൻ ലീഗിലെ ചില ക്ലബ്ബുകളും, റയൽ മാഡ്രിഡിൽ നിന്നും 2013ൽ 42.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കരാർ ഒപ്പിട്ട് ആർസ്നലിൽ എത്തിയ താരത്തിനായി രംഗത്തുണ്ട്. ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തുർക്കി ക്ലബ്ബുമായും താരം ധാരണയിൽ എത്തുകയാണെങ്കിൽ ആർസെനൽ താരത്തിന്റെ ബാക്കിയുള്ള വേതനം തിരിച്ചു നൽകില്ലെന്ന കാര്യം വ്യക്തമാണ്. ആർസെനൽ കോച്ചായ മൈക്കൽ ആർട്ടെറ്റ ഈ ആഴ്ച്ച അവസാനം തന്നെ ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചു. അസിസ്റ്റുകളുടെ രാജാവ് ഏതു ക്ലബ്ബ് തെരെഞ്ഞെടുക്കുമെന്നു കാത്തിരുന്നു കാണാം.
✍️ഇക്‌റാമുൽ ഹക്ക്