ആവേശം നിറച്ചു പ്രതീക്ഷയേകി കേരള ബ്ലാസ്റ്റേഴ്‌സ്

സീസണിൽ തങ്കളുടെ രണ്ടാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന വിസിൽ വരെ ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ കേരളം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷെഡ്പൂരിനെ തോൽപിക്കുകയായിരുന്നു.

ജംഷെഡ്പൂരിനായി 36,84 മിനുട്ടുകളിൽ വാൽസ്‌കിസ്‌ ഇരട്ട ഗോളുകൾ നേടിയപ്പോൾ, കോസ്റ്റയും (22) ഇരട്ട ഗോളുകളുമായി ആൻഡി മുറേയും (79,82) മഞ്ഞപ്പടയ്ക്കായി ഗോൾ വല കുലുക്കി.
സംഭവബഹുലമായ മത്സരത്തിൽ ലാൽറുവാതാര ചുവപ്പു കാർഡ് കൊണ്ട് അറുപത്തി നാലാം മിനിറ്റിൽ കളം വിട്ടതിനു ശേഷം മത്സരത്തിൽ വീറോടെ പൊരുതിയ ബ്ലാസ്റ്റേഴ്‌സിനേ കാണാൻ സാധിച്ചു.

ഇതോടെ 10 മത്സരം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് ഇതോടെ 9 പോയിന്റുമായി പത്താം സ്ഥാനത്തു തുടരുന്നു. ഇത്രയും മത്സരങ്ങൾ തന്നെ പൂർത്തിയാക്കിയ ജംഷെഡ്പൂര്, ലീഗിൽ 13 പോയിന്റുമായി അഞ്ചാം സ്ഥാനർത്തു തുടരുന്നു.

ഈ മത്സരത്തോടെ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾ വീണ്ടും സജീവമായി.