“മെസ്സി, ഗ്രീസ്മാൻ & സുവാരസ് എന്നിവർ ഉണ്ടായിരുന്നിട്ടും ബാഴ്സ 8-2 ന് തോറ്റു”-റൊണാൾഡ് കൂമാൻ
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. പരാജയത്തെ തുടർന്ന് ബാഴ്സലോണ മാനേജർ റൊണാൾഡ് കൂമാനെ പുറത്താക്കണം എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ ഡച്ച് മാൻ ചാമ്പ്യൻസ് ലീഗ് പരാജയത്തെ ന്യായീകരിക്കാനുള്ള ശ്രമത്തിലാണ്. സുവാരസും ഗ്രീസ്മാനും ആക്രമണത്തിൽ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ വർഷം ബ്ലൂഗ്രാന 8-2 ന് ബയേണിനോട് പരാജയപ്പെട്ടത്. എന്നാൽ ഇവർ ഒന്നും ഇല്ലാതിരുന്നിട്ടും മൂന്നു ഗോളുകൾക്ക് മാത്രമാണ് ഈ സീസണിൽ ബാഴ്സ പരാജയപെട്ടതെന്നും കൂമാൻ പറഞ്ഞു.
“ബയേൺ മ്യൂണിക്ക് ഗെയിമിന് മുമ്പ് ഞാൻ ഒരു കരാർ പുതുക്കാൻ പോവുകയാണോ എന്നതിനെക്കുറിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. ബയേണിനോട് ഞങ്ങൾ തോറ്റു, ഇപ്പോൾ എന്റെ ഭാവിയെ ഞാൻ ഭയക്കുന്നുണ്ടോ എന്നായിരിക്കും ചോദ്യം. അവസരവാദിയേക്കാൾ ഞാൻ കൂടുതൽ യാഥാർത്ഥ്യമാണ്. കഴിഞ്ഞ വർഷം ബയേണിനെതിരെ മെസ്സി, ഗ്രീസ്മാൻ, സുവാരസ് എന്നിവരോടൊപ്പം കളിക്കുമ്പോൾ ബാഴ്സ 8-2 ന് തോറ്റിരുന്നു”. കൂമൻ പറഞ്ഞു
Koeman: “I am more realistic than opportunistic. Just over a year ago, Barça lost 8-2 against Bayern, playing with Messi, Griezmann, Suarez. The other day, with Mingueza 22, Araujo 22, Balde 18, Garcia 20, Gavi 17, Pedri 18, Demir 19 and soon, Ansu with 18.” pic.twitter.com/qlaIgImeis
— Barça Universal (@BarcaUniversal) September 19, 2021
“കഴിഞ്ഞ ദിവസം ഞങ്ങൾ മിംഗുസ 22 (വയസ്സ്) കളിച്ചു; അരൗജോ, 22; ബാൾഡെ, 18; ഗാർസിയ, 20; ഗവി, 17; പെഡ്രി, 18; ഡെമിർ, 19; ഉടൻ അൻസു, 18. എന്നിവർക്കുള്ള ടീമിനെയാണ് കളിപ്പിച്ചത് .ഞാൻ ശാന്തനാണ്,ലീഗിൽ 3 കളികളിൽ നിന്ന് ഞങ്ങൾക്ക് 7 പോയിന്റുണ്ട്. എന്താണ് നേടാൻ ഉള്ളതെന്ന് എനിക്കറിയാം. എനിക്കത് നേരത്തെ അറിയാം. എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഭയമില്ല. അവസാനം ക്ലബ് പ്രസിഡന്റിലൂടെ തീരുമാനിക്കും, “ബാഴ്സലോണ ബോസ് പറഞ്ഞു.
“എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. കൂമാനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ ഉണ്ടാകും, അത് സാധാരണമാണ്. ഞാൻ തുടരണമെന്ന് കരുതുന്നവരും പരിശീലകനെ മാറ്റണമെന്ന് കരുതുന്നവരും ഉണ്ട്. എനിക്ക്, പ്രസിഡന്റിനും ക്ലബ്ബിനും, കാറ്റലോണിയക്കാർക്കും ഇത് സങ്കീർണ്ണമായ ഒരു സാഹചര്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു,ഞങ്ങളൊക്കെ ഈ ക്ലബിന് ഏറ്റവും മികച്ചത് ആഗ്രഹിക്കുന്നു കൂമാൻ കൂട്ടിച്ചേർത്തു.
ഈ അടുത്ത കാലത്തായി ബാഴ്‌സലോണയെ ഏറ്റവും കൂടുതൽ അപമാനിച്ച ക്ലബ്ബുകളിൽ ഒന്നാണ് ബയേൺ മ്യൂണിക്ക്.സമീപ വർഷങ്ങളിൽ ബവേറിയക്കാർ കാറ്റലോണിയൻ ഭീമന്മാരെ പലതവണ ദയനീയമായി പരാജയപ്പെടുത്തിയത്.2019-2020 കാമ്പെയ്‌നിനിടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബ്ലൂഗ്രാനയെ 8-2 ന് തകർത്തതായിരുന്നു ഏറ്റവും ദയനീയം.2013 ൽ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ 7-0 ന് തോൽപ്പിച്ചു. 2014-2015 സീസണിലെ സെമിഫൈനലിലാണ് ക്യാമ്പ് നൂവിൽ 3-0 ജയം നേടിയപ്പോൾ ബാഴ്സ അവസാനമായി ജർമ്മൻ ചാമ്പ്യന്മാരെ തോൽപ്പിച്ചത്.