മെസ്സിയെ ഇതുവരെ സമീപിച്ചത് മൂന്ന് ക്ലബ്ബുകൾ : വെളിപ്പെടുത്തലുമായി ഫാബ്രിസിയോ റൊമാനോ

ലിയോ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടുകൂടിയാണ് അവസാനിക്കുക. രണ്ടു വർഷത്തെ കരാറിലായിരുന്നു അദ്ദേഹം പിഎസ്ജിയുമായി ഒപ്പു വെച്ചിരുന്നത്. ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ മെസ്സിയുടെ മുന്നിലുണ്ട്.എന്നാൽ അത് മെസ്സി ഉപയോഗപ്പെടുത്തുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യചിഹ്നം.

ഏതായാലും ലിയോ മെസ്സി തന്റെ ഭാവിയെക്കുറിച്ച് ഉടൻതന്നെ തീരുമാനമെടുക്കാൻ ഉദ്ദേശിക്കുന്നില്ല.മറിച്ച് അദ്ദേഹം തന്റെ എല്ലാവിധ ശ്രദ്ധകളും നൽകിയിരിക്കുന്നത് പിഎസ്ജിയുടെ ഇപ്പോഴത്തെ മത്സരങ്ങളിലേക്കും അതിനുശേഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിലേക്കുമാണ്. അതിനുശേഷമായിരിക്കും മെസ്സി തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുക.

ഇപ്പോൾ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ മെസ്സിയുടെ കാര്യത്തിൽ ഒരു അപ്ഡേറ്റ് നൽകിയിട്ടുണ്ട്. മൂന്ന് ക്ലബ്ബുകൾ മെസ്സിയെ സമീപിച്ചു കഴിഞ്ഞു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കരാർ പുതുക്കാൻ വേണ്ടി പിഎസ്ജിയും തിരികെ എത്തിക്കാൻ വേണ്ടി ബാഴ്സയും മറ്റൊരു MLS ക്ലബും മെസ്സിയെ സമീപിച്ചു കഴിഞ്ഞു എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയാണ് മെസ്സിയെ സമീപിച്ചത് എന്നുള്ള റൂമറുകൾ സജീവമാണ്.

‘ മൂന്ന് ക്ലബ്ബുകളാണ് ഇപ്പോൾ മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ട കൊണ്ട് അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്.പിഎസ്ജി, ബാഴ്സ എന്നിവർക്ക് പുറമേ ഒരു MLS ക്ലബുമുണ്ട്.’ ഞാനിപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല ‘ എന്നാണ് ഈ വിഷയത്തിൽ മെസ്സിയുടെ ഇപ്പോഴത്തെ മറുപടി.അദ്ദേഹം ഇപ്പോൾ കളിക്കളത്തിൽ മാത്രമാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. മെസ്സിയുടെ ഏറ്റവും വലിയ ലക്ഷ്യം ഇത്തവണ നടക്കുന്ന ഖത്തർ വേൾഡ് കപ്പാണ് ‘ ഇതാണ് ഫാബ്രിസിയോ റൊമാനോ പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ മെസ്സിയുടെ കരാർ പുതുക്കുക എന്നുള്ളത് പിഎസ്ജിക്ക് എളുപ്പമാവില്ല. എന്തെന്നാൽ ബാഴ്സയുടെ വെല്ലുവിളി അതിജീവിക്കേണ്ട ഒരു സാഹചര്യം ഇവിടെയുണ്ട്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാവുക ഖത്തർ വേൾഡ് കപ്പിന് ശേഷമുള്ള മെസ്സിയുടെ സാഹചര്യങ്ങൾ തന്നെയാണ്.

Rate this post