സെൽഫിഷല്ലാത്ത താരമാണ് മെസ്സി, അതുകൊണ്ട് എംബപ്പേക്ക് എളുപ്പത്തിൽ കൂടുതൽ ഗോളുകൾ നേടാം : ലേബൂഫ്

സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലും കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി അജാക്സിയോയെ തോൽപ്പിച്ചത്. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഒരുപോലെ തിളങ്ങിയ മത്സരമായിരുന്നു അത്.

ലയണൽ മെസ്സി ഒരു ഗോൾ രണ്ട് അസിസ്റ്റുകളും നേടിയപ്പോൾ എംബപ്പേ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ഇപ്പോൾതന്നെ എംബപ്പേക്ക് ആറ് അസിസ്റ്റുകൾ നൽകാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.10 ഗോളുകൾ നേടിയ എംബപ്പേ തന്നെയാണ് ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.

ഇപ്പോൾ ലയണൽ മെസ്സി-കിലിയൻ എംബപ്പേ ജോഡിയെ ഫുട്ബോൾ നിരീക്ഷകനായ ഫ്രാങ്ക്‌ ലേബൂഫ് വളർത്തിയിട്ടുണ്ട്. പെർഫെക്റ്റ് ജോഡി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി സെൽഫിഷ് അല്ലാതെ സേവനങ്ങൾ ചെയ്യുന്ന താരമാണെന്നും അതുകൊണ്ടുതന്നെ എംബപ്പേക്ക് എളുപ്പത്തിൽ കൂടുതൽ ഗോളുകൾ നേടാമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ മെസ്സിക്കും എംബപ്പേക്കും ഇടയിലുള്ള കെമിസ്ട്രി ഇപ്പോൾ നല്ല രൂപത്തിൽ പ്രവർത്തിക്കുന്നുണ്ട്.കഴിഞ്ഞ മത്സരത്തിൽ അവർ രണ്ടുപേരും പരസ്പരം അന്വേഷിക്കുകയായിരുന്നു. അതിന്റെ ഫലമായാണ് മൂന്ന് ഗോളിലും രണ്ടുപേർക്കും ഇടപെടാൻ കഴിഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.ഒരു സെൽഫിഷും കൂടാതെ അദ്ദേഹം സേവനങ്ങൾ ചെയ്യാനും അസിസ്റ്റുകൾ നൽകാനും ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ എംബപ്പേക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. അദ്ദേഹത്തിന് കൂടുതൽ ഗോളുകൾ ഇത്തവണ നേടാൻ കഴിയും ‘ ലേബൂഫ് പറഞ്ഞു.

ലയണൽ മെസ്സി വളരെ മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. 11 ലീഗ് വൺ മത്സരങ്ങൾ കളിച്ച മെസ്സി 6 ഗോളുകളും 9 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Rate this post